Webdunia - Bharat's app for daily news and videos

Install App

പരാതി പറഞ്ഞപ്പോൾ ‘പെണ്ണുങ്ങൾക്കാണ് മുൻ‌ഗണനയെന്ന്’ പൊലീസ് പറഞ്ഞു, എന്റെ ജീവിതം ഇല്ലാതാക്കിയത് അവൾ: ഹരി പറയുന്നതോ ആശ പറയുന്നതോ ശരി?

‘എന്നെ മർദ്ദിച്ച ശേഷമാണ് ഞാൻ ബെൽറ്റ് കൊണ്ട് തല്ലിയത്‘- ആശ റാണിയോട് ഇടയാർ ഹരി ചെയ്തത് കൊടുംക്രൂരതകൾ

Webdunia
വ്യാഴം, 7 ഫെബ്രുവരി 2019 (10:10 IST)
'മരണം വന്ന് എന്റെ കണ്ണില്‍ ചുംബിക്കുമ്പോഴും അവസാന കാഴ്ചയിലെ സ്വപ്നത്തിനു നിന്റെ മുഖമായിരിക്കണം'. ഇതായിരുന്നു ഹരിയുടെ അവസാന വാക്കുകള്‍. ഓട്ടോഡ്രൈവറായ ഇടയാര്‍ ഹരി ഇന്നു രാവിലെയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം ഹരി മരണത്തിന്റെ മണമുള്ള വാക്കുകള്‍ ഫേസ്ബുക്കില്‍ കുറിച്ചപ്പോള്‍ ആരും തന്നെ കരുതിയില്ല ഹരി ആത്മഹത്യ ചെയ്യുമെന്ന്.
 
തിരുവനന്തപുരം അമ്പലത്തറ മുട്ടാറിലുള്ള ഭാര്യവീട്ടില്‍ എത്തിയാണ് ഹരി ആത്മഹത്യ ചെയ്തത്. മരണത്തിന്റെ പൂർണ ഉത്തരവാദിത്വം ഭാര്യയ്ക്കും ഭാര്യ വീട്ടുകാർക്കുമാണെന്ന് ഹരി പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം പറയുന്നുണ്ട്. അവസാന കുറിപ്പിന് മുമ്പ് ഹരി ഫേസ്ബുക്കില്‍ വീഡിയോ ഇട്ടിരുന്നു.
 
‘’എന്നെയും ഉപദ്രവിച്ച എൻറെ എൻറെ പേരിൽ Fort സ്റ്റേഷനിൽ കള്ള കേസ് കൊടുക്കുകയും ഞാൻ പരാതി പറഞ്ഞപ്പോൾ പെണ്ണുങ്ങൾക്കാണ് മുൻഗണന എന്ന് പറഞ്ഞ് എന്നെ അവഗണിച്ച് വിടുകയും ചെയ്തു'' എന്നാണ് ഹരി മരണത്തിനു മുന്നേ പറഞ്ഞത്.
 
എന്നാൽ, സംഭവത്തിൽ ഹരി പിന്തുണച്ചും അതുപോലെ എതിർത്തും കളിയാക്കിയും നിരവധി ആളുകൾ ആണ് രംഗത്ത് എത്തിയത്. ഇപ്പോഴിതാ, തന്നെ മോശക്കാരി ആക്കിയാണ് ഹരി മരണത്തിനു കീഴടങ്ങിയിരിക്കുന്നതെന്ന് ഭാര്യ പറയുന്നു. പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും മരിക്കുമെന്ന് കരുതിയില്ലെന്നും ആശ പറയുന്നു. 
 
ഇതിൽ ഏറ്റവും പ്രധാനപെട്ട കാര്യം, ഹരിശ്രീയുടെ ഭാര്യ ആശ റാണിയുടെ രണ്ടാം വിവാഹം ആണ് ഹരിശ്രീയും ആയുള്ളത്. ഹരിയുടെ സുഹൃത്തിന്റെ ഭാര്യ ആയിരുന്നു ആശ, ഇരുവരും ഇഷ്ടത്തിൽ ആകുകയും തുടർന്ന് ഒരു മകൾ കൂടി ഉള്ള ആശയെ ഹരിശ്രീ വിവാഹം കഴിച്ചു സ്വന്തം ആക്കുക ആയിരുന്നു. 
 
ഭാര്യ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ഹരി പുറത്ത് വിട്ടതിന് ശേഷമാണ് യുവാവ്, ഭാര്യയുടെ വീട്ടിൽ എത്തി ആത്‍മഹത്യ ചെയ്തത്. യുവതിയും യുവതിയുടെ കുടുംബവും തന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു എന്നാണ് ഹരി മരണത്തിന് മുന്നേ അറിയിച്ചത്. ഹരി മർദ്ദിക്കുന്ന വീഡിയോ ഇടുന്നതിന് മുന്നേ, തന്നെ ക്രൂരമായി മർദ്ദിച്ചു എന്നാണ് യുവതി പറയുന്നത്. 
 
തനിക്ക് അവിഹിത ബന്ധം ഉണ്ടെന്ന് പറയുന്ന കുട്ടിയ്ക്ക് തന്റെ അനിയന്റെ പ്രായം മാത്രം ആണ് ഉള്ളത് എന്നും, ഒരുമിച്ച് ജോലി ചെയ്യുന്ന പയ്യൻ ആണ് അവൻ എന്നും ഇത്രയും കാലത്തിന്റെ ഇടയിൽ ഒരിക്കൽ പോലും അവൻ വീട്ടിൽ വന്നിട്ടില്ല എന്നും ആശ റാണി പറയുന്നു.
 
വഴക്കുകൾ കഴിഞ്ഞു കുറച്ചു സമയങ്ങൾ കഴിയുമ്പോൾ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞത് ആണെന്നാണ് ഹരി പറയാറുള്ളത് എന്നും ആശ പറയുന്നു. തന്റെ സഹോദരിയുടെ ഭർത്താവുമായി തനിക്ക് അവിഹിത ബന്ധം ഉണ്ട് എന്നും ഹരി ആരോപിച്ചിരുന്നു. എന്നാൽ ഇത്രയും പ്രശ്നങ്ങൾ ഹരിയുടെ മനസിൽ ഉണ്ടെന്നും അദ്ദേഹം ആത്‍മഹത്യ ചെയ്യും എന്ന് കരുതി ഇരുന്നില്ല എന്നും ആശ റാണി പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്ക പുറത്തിറക്കിയത് ബ്ലാക്ക് മെയിലിംഗ് സ്വഭാവം; ബുദ്ധിയില്ലായ്മ ആവര്‍ത്തിക്കുകയാണെന്ന് ചൈന

സിംഗപ്പൂരില്‍ സ്‌കൂളിലുണ്ടായ തീപിടുത്തം: ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിന്റെ മകന് പൊള്ളലേറ്റു

കരുവന്നൂര്‍ കേസ്: കെ രാധാകൃഷ്ണന്‍ എംപി ഇഡിക്കു മുന്നില്‍ ഹാജരായി

മാലിന്യം വലിച്ചെറിയുന്ന ദൃശ്യം പകര്‍ത്തി അയച്ചാല്‍ 2,500 രൂപ; പാരിതോഷികം വര്‍ധിപ്പിക്കാന്‍ ആലോചന

ആശങ്കയില്‍ മാവേലിക്കര: പ്രദേശത്ത് 77 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ, നൂറോളം തെരുവുനായകളേയും കടിച്ചു!

അടുത്ത ലേഖനം
Show comments