Publish Date: Thu, 25 Jun 2020 (16:30 IST)
Updated Date: Thu, 25 Jun 2020 (17:49 IST)
നാലുദിവസത്തിനിടെ ഇടുക്കിയില്‍ എത്തിയത് 55പ്രവാസികള്‍. ഒന്‍പത് രാജ്യങ്ങളില്‍ നിന്നായി 27 പുരുഷന്‍മാരും 28 സ്ത്രീകളുമാണ് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എയര്‍പോര്‍ട്ടുകള്‍ വഴി നാട്ടിലേക്ക് മടങ്ങിയെത്തിയത്. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ഇതില്‍ 38 പേരെ വീടുകളിലും 12 പേരെ പെയ്ഡ് ക്വാറന്റൈന്‍ സെന്ററിലും നാല് പേരെ സര്‍ക്കാര്‍ കൊവിഡ് കെയര്‍ സെന്ററിലും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു.
അതേസമയം ഇന്നലെ ജില്ലയില്‍ മൂന്ന് സ്ത്രീകള്‍ക്കടക്കം ആറ് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. കോട്ടയത്ത് ചികിത്സയിലുണ്ടായിരുന്ന ആളടക്കം 5 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ബാക്കിയുള്ളവര്‍ കുവൈത്തില്‍ നിന്നും വന്നവരാണ്. ഒരാളെ തൊടുപുഴ ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ ഇടുക്കി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. രോഗം ബാധിച്ച് നിലവില്‍ 54 പേരാണ് ചികിത്സയിലുള്ളത്.