അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം സംസ്ഥാനത്ത് അതിതീവ്ര മഴക്ക് കാരണമാകും എന്ന മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി ഡാം സനിയാഴ്ച തൂറക്കാൻ തീരുമാനമായി. ശനിയാഴ്ച രാവിലെ ആറുമണിയോടെ ഒരു ഷട്ടർ ഉയർത്തി 50 ക്യുമെക്സ് ജലം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ശനിയാഴ്ച രാവിലെ പത്തുമണിക്ക് ജില്ലാ കലക്ടരുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. വെള്ളിയാഴ്ച വൈകിട്ടോടെ ഡാം തുറക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് തീരുമാനം മരവിപ്പിക്കുകയായിരുന്നു. കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് ഡാം ശനിയാഴ്ച രാവിലെ തുറക്കാൻ തീരുമാനമായത്.