നിറഞ്ഞു തുളുമ്പി ഇടുക്കി ഡാം; ജലനിരപ്പ് 2394.58 അടി, ‘ഓറഞ്ച് അലേര്‍ട്ട്’ പ്രഖ്യാപിക്കാന്‍ ഇനി 0.42 അടിമാത്രം
26 വർഷങ്ങൾക്ക് ശേഷം ചെറുതോണി തുറക്കും
Publish Date: Mon, 30 Jul 2018 (07:53 IST)
Updated Date: Mon, 30 Jul 2018 (07:55 IST)
മഴ ശക്തമായതിനെത്തുടർന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 2394.58 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 2395 അടിയെത്തുമ്പോൾ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും. ‘ഓറഞ്ച് അലേർട്ട്’ പുറപ്പെടുവിക്കാൻ ഇനിവെറും .42 അടി മാത്രം മതി.
ജലനിരപ്പ് 2395 അടി എത്തിയാൽ കെ എസ് ഇ ബി അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിക്കും. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരെ മാറ്റി പാർപ്പിക്കുന്നത് ഈ സമയത്താണ്. ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചതിനു ശേഷമുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്താനാണു തീരുമാനം.
അതേസമയം, ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തുന്നതിനു മുന്നോടിയായി നാളെ ട്രയൽ റൺ നടത്താൻ കെഎസ്ഇബി തീരുമാനിച്ചു. നാലു മണിക്കൂർവരെ ട്രയൽ റൺ നീളും. ഷട്ടർ 40 സെന്റിമീറ്റർ ഉയർത്താനാണു തീരുമാനം.