Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴ കുറഞ്ഞിട്ടും ശക്തമായ നീരൊഴുക്ക്; ഇടുക്കി ഡാം തുറക്കേണ്ടിവരും

മഴ കുറഞ്ഞിട്ടും ശക്തമായ നീരൊഴുക്ക്; ഇടുക്കി ഡാം തുറക്കേണ്ടിവരും
, തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (13:34 IST)
മഴയുടെ അളവ് കുറഞ്ഞിട്ടും വൃഷ്ടിപ്രദേശത്തു നിന്നുള്ള നീരൊഴുക്കില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു. നിലവിലെ നീരൊഴുക്ക് തുടര്‍ന്നാല്‍ ഡാം തുറക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി പറഞ്ഞു. തുറക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നു. പ്രതികൂല കാലാവസ്ഥ തുടര്‍ന്നാല്‍ മറ്റു മാര്‍ഗമില്ലെന്നും മന്ത്രി വിശദീകരിച്ചു.
 
നിലവില്‍ ഓറഞ്ച് അലര്‍ട്ട് 
 
അതിശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നതിനാല്‍ ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇന്ന് രാവിലെ ഏഴ് മണിക്കാണ് ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കിയിലെ പൂര്‍ണ സംഭരണ ശേഷി 2403 അടിയാണ്. ജലനിരപ്പ് 2396.86 അടിയിലെത്തുമ്പോഴാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുക. ജലനിരപ്പ് 2397.86 അടി എത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. അപ്പര്‍ റൂള്‍ കര്‍വായ 2398.86 അടിയില്‍ ജലനിരപ്പെത്തിയാലാണ് അണക്കെട്ടിന്റെ ഷട്ടര്‍ തുറന്ന് ജലമൊഴുക്കേണ്ട സാഹചര്യമുണ്ടാവുക. രാത്രിയില്‍ ഡാം തുറക്കില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകന് 18 തികഞ്ഞാലും പിതാവിന് ഉത്തരവാദിത്വമുണ്ട്, വിദ്യാഭ്യാസചെലവ് വഹിക്കണം: ഹൈക്കോടതി