മുല്ലപ്പെരിയാറിന്റെ എട്ട് ഷട്ടറുകൾ താഴ്‌ത്തി; ചെറുതോണി അണക്കെട്ടിൽനിന്നു പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവു കുറച്ചു, ജലനിരപ്പ് 2401.74 അടി
മുല്ലപ്പെരിയാറിന്റെ എട്ട് ഷട്ടറുകൾ താഴ്‌ത്തി; ചെറുതോണി അണക്കെട്ടിൽനിന്നു പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവു കുറച്ചു, ജലനിരപ്പ് 2401.74 അടി
മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു. ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് 2401.74 അടിയായതോടെ അണക്കെട്ടിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവു കുറച്ചു. സെക്കൻഡിൽ ഏഴു ലക്ഷം ലീറ്റർ വെള്ളം ഒഴുക്കിവിട്ടിരുന്നത് ആറു ലക്ഷമാക്കി കുറച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിൽ 140 അടി വെള്ളമാണുള്ളത്. ഈ സാഹചര്യത്തിൽ മുല്ലപ്പെരിയാറിന്റെ 13 ഷട്ടറുകളിൽ എട്ടെണ്ണം പൂർണമായും താഴ്ത്തി. ബാക്കിയുള്ളവ അരയടിയും താഴ്ത്തിയിട്ടുണ്ട്. എന്നാൽ ചിലയിടങ്ങളിൽ ഇപ്പോഴും പ്രളയക്കെടുതി വിട്ടുമാറിയില്ല.
ഏറ്റവും കൂടുതൽ പ്രശ്‌നങ്ങൾ നേരിട്ട എറണാകുളം, തൃശ്ശൂർ, പത്തനംതിട്ട ജില്ലകളിൽ നിരവധിപേർ ഇപ്പോഴും പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. അതേസമയം, ചെറുതോണി ഉപ്പുതോട്ടിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് നിന്നും ഒരു മൃതദേഹം കണ്ടെടുത്തു. ഇനി രണ്ടു പേരെ കൂടി ഇവിടെ കണ്ടെത്താനുണ്ട്.