Webdunia - Bharat's app for daily news and videos

Install App

മുല്ലപ്പെരിയാറിന്റെ എട്ട് ഷട്ടറുകൾ താഴ്‌ത്തി; ചെറുതോണി അണക്കെട്ടിൽനിന്നു പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവു കുറച്ചു, ജലനിരപ്പ് 2401.74 അടി

മുല്ലപ്പെരിയാറിന്റെ എട്ട് ഷട്ടറുകൾ താഴ്‌ത്തി; ചെറുതോണി അണക്കെട്ടിൽനിന്നു പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവു കുറച്ചു, ജലനിരപ്പ് 2401.74 അടി

Webdunia
തിങ്കള്‍, 20 ഓഗസ്റ്റ് 2018 (11:19 IST)
മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു. ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് 2401.74 അടിയായതോടെ അണക്കെട്ടിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവു കുറച്ചു. സെക്കൻഡിൽ ഏഴു ലക്ഷം ലീറ്റർ വെള്ളം ഒഴുക്കിവിട്ടിരുന്നത് ആറു ലക്ഷമാക്കി കുറച്ചു.
 
മുല്ലപ്പെരിയാർ അണക്കെട്ടിൽ 140 അടി വെള്ളമാണുള്ളത്. ഈ സാഹചര്യത്തിൽ മുല്ലപ്പെരിയാറിന്റെ 13 ഷട്ടറുകളിൽ എട്ടെണ്ണം പൂർണമായും താഴ്ത്തി. ബാക്കിയുള്ളവ അരയടിയും താഴ്ത്തിയിട്ടുണ്ട്. എന്നാൽ ചിലയിടങ്ങളിൽ ഇപ്പോഴും പ്രളയക്കെടുതി വിട്ടുമാറിയില്ല.
 
ഏറ്റവും കൂടുതൽ പ്രശ്‌നങ്ങൾ നേരിട്ട എറണാകുളം, തൃശ്ശൂർ, പത്തനംതിട്ട ജില്ലകളിൽ നിരവധിപേർ ഇപ്പോഴും പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. അതേസമയം, ചെറുതോണി ഉപ്പുതോട്ടിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് നിന്നും ഒരു മൃതദേഹം കണ്ടെടുത്തു. ഇനി രണ്ടു പേരെ കൂടി ഇവിടെ കണ്ടെത്താനുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിരല്‍ ശസ്ത്രക്രിയക്കെത്തിയ നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി

വാഹനാപകടം : യുവാവിനു ദാരുണാന്ത്യം

പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിനതടവ്

മെയ് 30തോടുകൂടി കാലവര്‍ഷം കേരളത്തിലെത്തും; വരുന്ന ഏഴുദിവസവും ഇടിമിന്നലോടുകൂടിയ മഴ

അടുത്ത ലേഖനം
Show comments