Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉന്നം പിടിച്ചത് വന്യമൃഗത്തെ വെടിവെയ്ക്കാന്‍, ഉണ്ട തുളച്ചുകയറിയത് ഗൃഹനാഥന്റെ ദേഹത്ത്; മൂന്ന് പേര്‍ അറസ്റ്റില്‍

Idukki death case
, വെള്ളി, 18 ഓഗസ്റ്റ് 2023 (09:52 IST)
ഇടുക്കി നെടുങ്കണ്ടം മാവടിയില്‍ ഗൃഹനാഥന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മാവടി സ്വദേശികളായ സജി ജോണ്‍, ബിനു, മുനിയറ സ്വദേശി വിനീഷ് എന്നിവരാണ് അറസ്റ്റിലായത്. വന്യമൃഗത്തെ വെടിവെച്ചത് ഉന്നംതെറ്റി സണ്ണിക്കു മേല്‍ കൊള്ളുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. 
 
വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന മാവടി പ്ലാക്കല്‍വീട്ടില്‍ സണ്ണി തോമസ് (57) ചൊവ്വാഴ്ച രാത്രിയാണ് വെടിയേറ്റ് മരിച്ചത്. ശബ്ദം കേട്ട് വീട്ടുകാരെത്തി നോക്കുമ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ സണ്ണിയെ കണ്ടെത്തിയത്. നാടന്‍ തോക്ക് ഉപയോഗിച്ച് വീടിനു പുറത്തുനിന്നാണ് വെടിവെച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 
 
വെടിയുണ്ട അടുക്കള വാതില്‍ തുളച്ചുകയറി ഉറങ്ങിക്കിടന്ന സണ്ണിക്ക് വെടിയേല്‍ക്കുകയായിരുന്നു. അടുക്കള വാതിലില്‍ നാല് വെടിയുണ്ടകള്‍ തുളച്ചു കയറിയതായും കണ്ടെത്തിയിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാഹനം തീപിക്കുന്നതിനുള്ള പ്രധാനകാരണം ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടിന്റെ പ്രശ്നങ്ങള്‍; വാഹനങ്ങള്‍ തീപിടിച്ചുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പഠിക്കാന്‍ സാങ്കേതിക സമിതി രൂപീകരിക്കുന്നു