Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടുക്കി രാജമലയില്‍ ഉരുള്‍പൊട്ടല്‍; 20തോളം വീടുകള്‍ മണ്ണിനടിയിലായെന്ന് സംശയം; 100ഓളം പേരെ കാണാനില്ല

ഇടുക്കി രാജമലയില്‍ ഉരുള്‍പൊട്ടല്‍; 20തോളം വീടുകള്‍ മണ്ണിനടിയിലായെന്ന് സംശയം; 100ഓളം പേരെ കാണാനില്ല

ശ്രീനു എസ്

ഇടുക്കി , വെള്ളി, 7 ഓഗസ്റ്റ് 2020 (12:13 IST)
ഇടുക്കി രാജമലയില്‍ ഉരുള്‍പൊട്ടല്‍. ഉരുള്‍പൊട്ടലില്‍ ശക്തമായ മണ്ണിടിച്ചില്‍ ഉണ്ടായി. നാലുലയങ്ങള്‍ അപകടത്തില്‍ പെട്ടെന്നാണ് കിട്ടുന്ന വിവരം. ഇവിടെയെല്ലാം താമസക്കാരും ഉണ്ടായിരുന്നു. പ്രദേശത്ത് നിരവധിപേര്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. നിലവില്‍ ഇവിടെ കനത്തമഴ പെയ്യുകയാണ്. 
 
ഏറെ ഉള്ളിലുള്ള സ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാണ്. ഇവിടെ മണ്ണിടിഞ്ഞ് ലയനങ്ങള്‍ക്കുമുകളിലൂടെ ഒഴുകിയെത്തിയെന്നാണ് പറയുന്നത്. പുലര്‍ച്ചെയായിരുന്നതിനാല്‍ വീടുകള്‍ക്കുള്ളില്‍ ആളുണ്ടായിരുന്നു. 20തോളം വീടുകള്‍ മണ്ണിനടിയിലായെന്നാണ് കരുതുന്നത്. അതേസമയം 100ഓളം പേരെ കാണാനില്ലെന്നും പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു