Publish Date: Sat, 16 May 2020 (14:04 IST)
Updated Date: Sat, 16 May 2020 (14:11 IST)
വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ വാഹനം എക്‌സൈസ് സംഘം പിന്തുടര്‍ന്ന് പിടിച്ചത് 260 ലിറ്റര്‍ സ്പിരിറ്റ്. മാട്ടുപ്പെട്ടിയിലാണ് സംഭവം. എക്‌സൈസിന്റെ പരിശോധന കണ്ടതോടെ വാഹനം നിര്‍ത്താതെ പോകുകയും ഇവരെ എക്‌സൈസ് പിന്തുടര്‍ന്നതോടെ വാഹനവും സ്പിരിറ്റും ഉപേക്ഷിച്ച് ഡ്രൈവറും സഹായിയും കടന്നുകളയുകയുമായിരുന്നു.
കുറ്റിയാര്‍ വാലിയിലെ കാട്ടുവഴിയിലാണ് സ്പിരിറ്റ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 29 കന്നാസുകളിലായാണ് സ്പിരിറ്റ് കണ്ടെടുത്തത്. സമീപത്തുതന്നെ വാഹനവും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സ്പിരിറ്റില്‍ കളര്‍ ചേര്‍ത്തിരുന്നു.