Publish Date: Mon, 05 Oct 2020 (10:26 IST)
Updated Date: Mon, 05 Oct 2020 (10:28 IST)
വാഗമണില്‍ സെല്‍ഫിയെടുക്കുന്നതിനിടെ യുവാവ് കൊക്കയിലേക്ക് വീണ് മരിച്ചു. തൊടുപുഴ കാരിക്കോട് പുതിയേടത്ത് സോമസുന്ദരന്‍ നായരുടെ മകന്‍ ഉണ്ണികൃഷ്ണന്‍(28) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ സുഹൃത്തുക്കളുമൊത്ത് പുള്ളിക്കാനം റോഡരില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ 200അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.
പിന്നീട് പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിനെത്തുകയായിരുന്നു. ഇരുട്ടിയതിനാല്‍ രാത്രി എട്ടുമണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് നല്‍കും.