ഇടുക്കി: ക്രിസ്തുമസ് പ്രമാണിച്ച് ജനുവരി 16 വരെ ജനങ്ങള്‍ക്ക് ഇടുക്കി, ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കുന്നതിന് ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്ന നിബന്ധനകളോടെ ഊര്‍ജ്ജ് വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് അനുമതി നല്‍കി.
ഡാമിലും പരിസര പ്രദേശങ്ങളിലും മാലിന്യ സംസ്‌ക്കരണം നടത്തുന്നതിനുളള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. രണ്ടു ഡാം സൈറ്റുകളിലും താല്‍ക്കാലിക ടോയ്ലെറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. സിസി ടിവി ക്യാമറാ നിരീക്ഷണത്തിലൂടെയും മെറ്റല്‍ ഡിറ്റക്ടറുടെ സഹായത്തോടെയും സെക്യൂരിറ്റി ഗാര്‍ഡുകളെ അധികമായി നിയമിച്ചും കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുക. ഡാമിന്റെ പരിസര പ്രദേശങ്ങളില്‍ പ്ലാസ്റ്റിക് നിക്ഷേപങ്ങള്‍ അനുവദിക്കരുത്. ജൈവ മാലിന്യങ്ങള അന്നന്നു തന്നെ ഡാം പരിസരത്തു നിന്നു നീക്കം ചെയ്യുക. ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉറപ്പാക്കുക എന്നിവയാണ് മറ്റ് നിര്‍ദ്ദേശങ്ങള്‍.