Publish Date: Wed, 20 Sep 2023 (12:06 IST)
Updated Date: Wed, 20 Sep 2023 (12:08 IST)
തൊടുപുഴയില്‍ പതിനൊന്നുകാരിയെ സമൂഹമാദ്ധ്യമങ്ങളില്‍ വില്‍പ്പനയ്ക്ക് വെച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയുടെ പിതാവിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ അച്ഛനുമായുള്ള വഴക്കിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ പോസ്റ്റിട്ടതെന്ന് രണ്ടാനമ്മ പറഞ്ഞു. പെണ്‍കുട്ടിയുടെ ചിത്രം ഉള്‍പ്പെടെ പങ്കുവെച്ചായിരുന്നു വില്‍പ്പന പോസ്റ്റ് ഇട്ടത്. എന്നാല്‍ രണ്ടാനമ്മയ്ക്ക് ആറ് മാസം പ്രായമുള്ള കുഞ്ഞ് ഉള്ളതിനാല്‍ അറസ്റ്റ് സംബന്ധിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉപദേശം തേടും. പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കും.