Select Your Language

Notifications

webdunia
webdunia
webdunia
webdunia

അരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

അരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

എ കെ ജെ അയ്യര്‍

, ചൊവ്വ, 1 ഡിസം‌ബര്‍ 2020 (17:03 IST)
ഇടുക്കി: അരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. മുരിക്കാശേരി പാട്ടത്തില്‍ പരേതനായ സാബുവിന്റെ മകന്‍ സജോമോന്‍ (21), ഇഞ്ചനാട്ട് ഷാജിയുടെ മകന്‍ ടോണി (16) എന്നിവര്‍ തൂവല്‍ അരുവിയിലാണ് മുങ്ങിമരിച്ചത്.
 
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടമുണ്ടായത്. മുക്കാശ്ശേരിയില്‍ നിന്നുള്ള ഏഴംഗ സംഘം തൂവല്‍ വെള്ളച്ചാട്ടം കാണാനായി എത്തിയതായിരുന്നു. ഇവര്‍ വെള്ളച്ചാട്ടത്തിനു താഴെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് ചുഴിയില്‍ പെട്ടതും രണ്ട് പേര് മുങ്ങി മരിച്ചതും.  
 
ഒരു മണിക്കൂറോളം നേരം നടത്തിയ തിരച്ചിലിലാണ് അഗ്‌നിരക്ഷാ സേന ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മൃതദേഹങ്ങള്‍ നെടുങ്കണ്ടത്തെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച കോവിഡ്  ടെസ്റ്റിനുള്ള സ്രവം  എടുത്ത്. .പിന്നീട് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബുര്‍വി ചുഴലിക്കാറ്റ്: തെക്കന്‍കേരളത്തിന് ഭീഷണി; ഏഴു ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത