ഇടുക്കി ഡാമിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നു; ട്രയൽ റൺ നടത്തിയേക്കും

Webdunia
ബുധന്‍, 8 ഓഗസ്റ്റ് 2018 (16:53 IST)
ഇടുക്കി: ശക്തമായ മഴയെ തുടർന്ന് ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ക്രമാതീതമായി ഉയരുന്നു. ബുധനാഴ്ച രാവിലെ 10 മണിക്ക് നടത്തിയ പരിശോധനയിൽ 2396.86 അടിയായിരുന്നു ഡമിലെ ജലനിരപ്പ്. രണ്ട് മണിയായതോടെ 2397 അടിയായി ജലനിരപ്പ് ഉയർന്നു.
 
ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ് ഈ സാഹചര്യത്തിൽ ഒരടി കൂടി ഉയർന്ന് 2398 അടിയാവുന്നതോടെ റെഡ് അലെർട്ട് പ്രഖ്യാപിക്കാനാണ് തീരുമാനം. റെഡ് അലെർട്ട് പ്രഖ്യാപിച്ച് ഒരു മണിക്കൂറിനുള്ളിൽ ട്രയൽ റണ്ണിനായി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 
 
ആശങ്കപ്പെടുത്തുന്ന രീതിയിലാണ് അണക്കെട്ടിലേക്കുള്ള നിരൊഴുക്ക് വർധിക്കുന്നത്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. 2396.26 അടിയായിരുന്നു കഴിഞ്ഞ ദിവസം രാത്രിയിൽ ഡാമിലെ ജലനിരപ്പ്. പിന്നീട് മണിക്കുറുകൾക്കുള്ളിൽ ജലനിരപ്പ് ഉയരുകയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ തന്നെ, പ്രചാരണത്തിന് നാളെ തുടക്കം

കീം പ്രവേശനം: റീഫണ്ടിന് അർഹരായ വിദ്യാർത്ഥികൾ ബാങ്ക് വിവരങ്ങൾ സമർപ്പിക്കണം

സ്പാര്‍ക്ക് ഡാറ്റാ ചോര്‍ച്ച ലംഘന കേസില്‍ കോടതി തിങ്കളാഴ്ച അന്തിമ വിധി പറയും

ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ തുണി; ആശുപത്രിക്കെതിരെ പരാതി

സിപിഎമ്മുമായി ഇടഞ്ഞ് ജി സുധാകരന്‍; ആലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

അടുത്ത ലേഖനം
Show comments