Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജലനിരപ്പ് ഉയർന്നു, ഇടമലയാർ അണക്കെട്ട് വ്യാഴാഴ്‌ച തുറക്കും; റെഡ് അലേർട്ട് പ്രഖ്യാപിച്ചു

ജലനിരപ്പ് ഉയർന്നു, ഇടമലയാർ അണക്കെട്ട് വ്യാഴാഴ്‌ച തുറക്കും; റെഡ് അലേർട്ട് പ്രഖ്യാപിച്ചു

ജലനിരപ്പ് ഉയർന്നു, ഇടമലയാർ അണക്കെട്ട് വ്യാഴാഴ്‌ച തുറക്കും; റെഡ് അലേർട്ട് പ്രഖ്യാപിച്ചു
ഇടമലയാർ , ബുധന്‍, 8 ഓഗസ്റ്റ് 2018 (15:13 IST)
ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഇടമലയാര്‍ അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാകും അണക്കെട്ട് തുറക്കുക. മഴ ശക്തമായതിനെത്തുടർന്നാണ് അണക്കെട്ട് തുറക്കാൻ കെഎസ്ഇ‌ബി തീരുമാനിച്ചത്.
 
169 മീറ്ററാണ്‌ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. 168.2 മീറ്ററാണ്‌ ഇപ്പോഴത്തെ ജലനിരപ്പ്. നാളെ വരെ ശക്തമായ മഴ നിലനിൽക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഒരുമണിക്കൂറോളം സമയം ഷട്ടര്‍ തുറക്കുമെന്നാണ് വിവരം. 164 ഘനനീറ്റര്‍ വെള്ളമാണ് ഇങ്ങനെ അണക്കെട്ടില്‍ പെരിയാറിലേക്ക് ഒഴുക്കുക. 
 
അണക്കെട്ട് തുറന്നാൽ പെരിയാറിലെ ജലനിരപ്പ് ഒന്നരമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. 2013 ലാണ് ഇതിന് മുമ്പ് ഇടമലയാര്‍ അണക്കെട്ട് തുറന്നത്. 900 ഘനമീറ്റര്‍ വെള്ളമാണ് അന്ന് തുറന്നുവിട്ടത്. ഇത്തവണ അണക്കെട്ട് തുറന്നാൽ, അഞ്ചുമുതല്‍ ആറുമണിക്കൂര്‍ കൊണ്ട് പുറത്തേക്കൊഴുക്കുന്ന വെള്ളം ആലുവയിലെത്തുമെന്നാണ് അനുമാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആൾകൂട്ട കൊലപാതകങ്ങൾ അവസാനിക്കുന്നില്ല; മധ്യപ്രദേശിൽ മനോവൈകല്യമുള്ളയാളെ ആൾകൂട്ടം തല്ലിക്കൊന്നു