അറസ്റ്റ് ചെയ്യുകയാണെങ്കിൽ അഭിമാനത്തോടെ ജയിലിൽപോകും; ഭാഗ്യലക്ഷ്മി

Webdunia
ഞായര്‍, 27 സെപ്‌റ്റംബര്‍ 2020 (10:39 IST)
യുട്യൂബ് വീഡിയോകളിലൂടെ സ്ത്രീകളെ അവഹേളിച്ച വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്യുകയാണെങ്കിൽ അഭിമാനത്തോടെ ജയിലിലേയ്ക്ക് പോകുമെന്ന് ഭാഗ്യലക്ഷ്മി. കേരളത്തിലെ മുഴുവൻ സ്ത്രീകൾക്കും വേണ്ടി രക്തസാക്ഷിയാകാൻ തനിയ്ക്ക് മടിയില്ല എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസിൽ ഭാഗ്യലക്ഷ്മി ഉൾപ്പടെ മൂന്നുപേർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം തമ്പാനൂർ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
 
'ഈ വീഡിയോ കൂറേ കാലമായി ആളുകൾ കാണുന്നുണ്ട്. ആരും പ്രതികരിയ്ക്കാൻ തയ്യാറായില്ല. പൊലിസ് ചെറുവിരൽ പോലും അനക്കിയില്ല. ഞങ്ങൾ അവിടെ ചെന്ന് ചോദ്യം ചെയ്തത് ഒരു കുറ്റമാണെങ്കിൽ നിയമപരമായി നേരിടാൻ തയ്യാറാണ്. ജാമ്യമില്ല വകുപ്പ് പ്രകാരം ജയിലിൽ പോകേണ്ടിവരികയാണെങ്കിൽ തലയിൽ മുണ്ടിട്ട് പോകേണ്ട കാര്യമില്ല. അന്തസ്സായി തന്നെ പോകും. കേരളത്തിലെ മുഴുവൻ സ്ത്രീകൾക്കുംവേണ്ടിയാണ് പ്രതികരിച്ചത്. ഇതിന്റെ പേരിൽ ഒരു നിയമഭേദഗതി ഇവിടെ ഉണ്ടാവുകയാണെങ്കിൽ ഉണ്ടാവട്ടെ. അല്ലെങ്കില്‍ ഇനിയും ഭാഗ്യലക്ഷ്മിമാര്‍ ഉണ്ടാകും. അവര്‍ നിയമം കൈയിലെടുക്കേണ്ട അവസ്ഥ വരും' ഭാഗ്യലക്ഷ്മി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments