Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു

വാർത്തകൾ
, ഞായര്‍, 27 സെപ്‌റ്റംബര്‍ 2020 (09:45 IST)
ഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസായിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് ജസ്വന്ത് സിങ്ങിന്റെ വിയോഗം ട്വിറ്ററിലൂടെ അറിയിച്ചത്. വാജ്പെയ് മന്ത്രിസഭയിലെ പ്രതിരോധം, വിദേശം, ധനകാര്യം എന്നീ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 
 
1980 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ പാർലമെന്റിലെ ഏതെങ്കിലും ഒരു സഭയിൽ ജസ്വന്ത് സിങ്ങിന്റെ സാനിധ്യം ഉണ്ടായിരുന്നു. അഞ്ച് തവണ രാജ്യസഭാംഗമായും, നാലുതവണ ലോക്‌സഭാംഗമായും തെരെഞ്ഞെടുക്കപ്പെട്ടു. കരസേനയുലെ ജോലി രാജിവച്ചാണ് ജസ്വന്ത് സിങ് സജീവ രാഷ്ട്രീയത്തിൽ എത്തിയത്. ആസൂത്രണ കമ്മീഷന്റെ വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ജസ്വന്ത് സിങ്ങിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യൂട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ കേസെടുത്തു, ജാമ്യമില്ലാ വകുപ്പ് ചുമത്തി