ചലച്ചിത്രമേളയില്‍ നിന്ന് സുരഭിയെ ഒഴിവാക്കിയോ ?; പ്രതികരണവുമായി കമല്‍ രംഗത്ത്
ചലച്ചിത്രമേളയില്‍ നിന്ന് സുരഭിയെ ഒഴിവാക്കിയോ ?; പ്രതികരണവുമായി കമല്‍ രംഗത്ത്
ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷമിയെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്എഫ്കെ) നിന്ന് ഒഴിവാക്കി എന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ കമല്‍ രംഗത്ത്.
സുരഭിയുടെ പ്രതികരണം ഐഎഫ്എഫ്കെയുടെ ചട്ടങ്ങളിലെ അറിവില്ലായ്‌മ കൊണ്ടാണ്. ഐഎഫ്എഫ്കെ വേദികളില്‍ ദേശീയ പുരസ്‌കാര ജേതാക്കളെ ആദരിക്കാറില്ല. കൂടാതെ, സുരഭിയെ മാത്രമായി ക്ഷണിക്കാനാകില്ല. മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത് കൊണ്ട് വേദിയില്‍ സിനിമാ പ്രദര്‍ശിപ്പിക്കാനാകില്ലെന്നും കമല്‍ പറഞ്ഞു.
അതേസമയം, മേളയുടെ അവസാന ദിവസം ക്ഷണിച്ച രീതിയില്‍ സുരഭി അതൃപ്‌തി പ്രകടിപ്പിച്ചു. “ചുഴലിക്കാറ്റ് ദുരന്തമുണ്ടായതിനാല്‍ ഔദ്യോഗിക ചടങ്ങുകളെല്ലാം ഒഴിവാക്കിയെന്നും അതിനാല്‍ സമാപന ചടങ്ങില്‍ ക്ഷണിക്കുമെന്നും കമല്‍ സാര്‍ പറഞ്ഞിരുന്നു. എന്നാല്‍, സമാപന ചടങ്ങിന് ക്ഷണിക്കണമെങ്കിലും ഇപ്പോഴാണോ വിളിക്കേണ്ടത് ?” - എന്നും സുരഭി ചോദിച്ചു.