Webdunia - Bharat's app for daily news and videos

Install App

ഇന്റേർണൽ മാർക്ക് കുറഞ്ഞു; മനം‌നൊന്ത് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചു

ചിപ്പി പീലിപ്പോസ്
ഞായര്‍, 10 നവം‌ബര്‍ 2019 (13:54 IST)
പരീക്ഷയില്‍ ഇന്റേണല്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കൊല്ലം സ്വദേശിയായ വിദ്യാര്‍ഥിനിയെ ചെന്നൈയിലെ ഹോസ്റ്റലിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കൊല്ലം കിളിക്കൊല്ലൂര്‍ രണ്ടാംകുറ്റി പ്രിയദര്‍ശിനി നഗര്‍ 173 കിലോംതറയില്‍ പ്രവാസിയായ അബ്ദുള്‍ ലത്തീഫ്-സബിത ദമ്പതികളുടെ മകള്‍ ഫാത്തിമയാ(18)ണ് മരിച്ചത്.
 
ചെന്നൈ ഐഐടി കോളജിലെ ഒന്നാംവര്‍ഷ എം.എ ഹ്യുമാനിറ്റിസ് വിദ്യാര്‍ഥിനിയായിരുന്നു ഫാത്തിമ. വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് ഹോസ്റ്റല്‍ മുറിയില്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. വീട്ടിൽ നിന്നും മാതാവ് രാത്രി ഫാത്തിമയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. മാർക്ക് കുറഞ്ഞതിനെ തുടർന്ന് വിഷമത്തിലായിരുന്നു ഫാത്തിമ. ഇതു മനസിലാക്കിയ വീട്ടുകാർ സുഹൃത്തുക്കളെ വിളിച്ച് വിവരം പറയുകയായിരുന്നു.  
 
മാതാവില്‍ നിന്നും വിവരമറിഞ്ഞ് സഹപാഠികള്‍ എത്തിയെങ്കിലും മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് കോളജ് അധികൃതര്‍ എത്തി മുറി ചവിട്ടിത്തുറന്നപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്. ചെന്നൈ ഐ.ഐ.ടി കോളജില്‍ ഈ വര്‍ഷം മരിച്ച നാലാമത്തെ വിദ്യാര്‍ഥിനിയാണ് ഫാത്തിമ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ എത്ര ദിവസമെടുക്കും? ആര്‍ബിഐ നിയമങ്ങള്‍ എന്തൊക്കെ

സപ്ലൈക്കോ ക്രിസ്മസ് ഫെയര്‍ ഡിസംബര്‍ 30വരെ; വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസില്‍ റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

പ്രതിമാസം 3000രൂപ കിട്ടും! നിങ്ങള്‍ യോഗ്യരാണോ

അടുത്ത ലേഖനം
Show comments