Select Your Language

Notifications

webdunia
webdunia
webdunia
webdunia

തോട്ടിലേക്ക് ചൂണ്ടിക്കാട്ടി ഷാഫി, രണ്ടുമണിക്കൂര്‍ മുങ്ങിതപ്പി പൊലീസ്; ഫോണും പാദസരവും കിട്ടിയില്ല

തോട്ടിലേക്ക് ചൂണ്ടിക്കാട്ടി ഷാഫി, രണ്ടുമണിക്കൂര്‍ മുങ്ങിതപ്പി പൊലീസ്; ഫോണും പാദസരവും കിട്ടിയില്ല
, വ്യാഴം, 20 ഒക്‌ടോബര്‍ 2022 (09:31 IST)
ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതിയായ ഷാഫി പറയുന്ന പല കാര്യങ്ങളും നുണയാണെന്ന് പൊലീസിനു സംശയം. പ്രതികള്‍ രണ്ടാമതു കൊലപ്പെടുത്തിയ പദ്മയുടെ പാദസരത്തിനായി ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ പള്ളിക്കൂട്ടുമ്മ ഭാഗത്ത് പൊലീസ് പരിശോധന നടത്തി. ബുധനാഴ്ച രാവിലെ 11.30 മുതല്‍ വൈകുന്നേരം നാലുവരെ എറണാകുളത്തുനിന്നുള്ള വിദഗ്ധര്‍ എ.സി. കനാലില്‍ മുങ്ങിപ്പരിശോധിച്ചെങ്കിലും പാദസരം കിട്ടിയില്ല. പാദസരം ഈ ഭാഗത്തു വലിച്ചെറിഞ്ഞെന്നാണ് ഷാഫി മൊഴി നല്‍കിയത്. 
 
പദ്മയുടെ ഫോണിന് വേണ്ടിയുള്ള തെരച്ചിലും പാഴായി. തോട്ടിലാണ് ഫോണ്‍ വലിച്ചെറിഞ്ഞതെന്ന് രണ്ടാം പ്രതി ഭഗവല്‍ സിങ് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് തോട്ടില്‍ ഫോണിനുവേണ്ടി തെരച്ചില്‍ നടത്തിയത്. അതും ഫലം കണ്ടില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഖത്തറില്‍ പൊതു ഗതാഗത സംവിധാനങ്ങളില്‍ മാസ്‌ക് നിബന്ധന ഒഴിവാക്കി