Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്‍പിജി മേഖലയിലെ അനധികൃത സംഭരണം: പരിശോധനകള്‍ ശക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ്

Illegal storage in LPG sector
രാജ്യത്ത് നിലവിലുള്ള സാഹചര്യം പരിഗണിച്ചും എല്‍.പി.ജി മേഖലയിലെ കരിഞ്ചന്ത, അനധികൃത സംഭരണം, ഗാര്‍ഹിക-വാണിജ്യ സിലിണ്ടറുകളുടെ തിരിമറി തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുമായി സംസ്ഥാനത്തുടനീളം പരിശോധനയും എന്‍ഫോഴ്സ്മെന്റ് നടപടികളും പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ശക്തമാക്കിയിരിക്കുകയാണ്.
 
രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ ചുമതലയുള്ള സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ആറ്റിങ്ങലിന് സമീപം നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച പൊതുമേഖലാ ഓയില്‍ കമ്പനികളുടെ ഗാര്‍ഹിക, വാണിജ്യ, ചോട്ടു സിലിണ്ടറുകള്‍ ഉള്‍പ്പെടെയുള്ള 600 ലധികം എല്‍.പി.ജി സിലിണ്ടറുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
 
ഇതുസംബന്ധിച്ച വിശദമായ പരിശോധനയും കണക്കെടുപ്പ് നടപടികളും പുരോഗമിക്കുന്നു. ഇതിനുപുറമെ രണ്ട് വ്യത്യസ്ത കേസുകളിലായി രണ്ട് ഹോട്ടലുകളില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 5 ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടറുകളും സ്പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചെടുത്തു.
 
കൂടാതെ ഏപ്രില്‍ 10ന് രാത്രി സാധുവായ രേഖകളില്ലാതെ ഒരു വാഹനത്തില്‍ കൊണ്ടുപോകുകായിരുന്ന 50 വാണിജ്യ എല്‍.പി.ജി സിലിണ്ടറുകള്‍ പൊലീസ് തടയുകയും സിവില്‍ സപ്ലൈസ് അധികൃതരുടെ സാന്നിധ്യത്തില്‍ പരിശോധിക്കുകയും തുടര്‍ന്ന് മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ വാഹനവും സിലിണ്ടറുകളും കസ്റ്റഡിയിലെടുക്കുകയും എല്‍പിജി വിതരണ നിയന്ത്രണ ഉത്തരവ് പ്രകാരവും 1955-ലെ അവശ്യസാധന നിയമപ്രകാരവും തുടര്‍ നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തു.
 
പിടിച്ചെടുത്ത സിലിണ്ടറുകളില്‍ നിറച്ചതും ശൂന്യവുമായവയും ഉള്‍പ്പെടുന്നുവെന്നും ഇവ അനധികൃതമായി ഗ്യാസ് മാറ്റി നിറയ്ക്കുന്നതിനും നിയമവിരുദ്ധ വിതരണത്തിനുമായി ഉപയോഗിച്ചിരുന്നു എന്ന് സംശയമുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Vishu Wishes in Malayalam: വിഷു ആശംസകൾ മലയാളത്തിൽ