Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ഐസി‌യു,വെന്റിലേറ്റർ രോഗികളുടെ എണ്ണത്തിൽ വർധനവ്

സംസ്ഥാനത്ത് ഐസി‌യു,വെന്റിലേറ്റർ രോഗികളുടെ എണ്ണത്തിൽ വർധനവ്
, ബുധന്‍, 12 മെയ് 2021 (19:17 IST)
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഐസിയു,വെന്റിലേറ്റർ രോഗികളുടെ എണ്ണത്തിൽ വർധനവ്. പത്ത് ദിവസത്തിനിടെ ഇരട്ടിയിലധികമാണ് വർധന. രോഗവ്യാപനം കൂടിയാൽ ഇത് വലിയ പ്രതിസന്ധി സൃഷ്‌ടിക്കുമെന്ന് ആരോഗ്യവിദഗ്‌ധർ പറയുന്നു.
 
 
മെയ് 1ന്  650 പേര്‍ക്ക് വെന്റിലേറ്റര്‍ സൗകര്യം ഏര്‍പ്പെടുത്തുകയും 1,808 പേരെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായാണ് കണക്ക്. എന്നാൽ മെയ് 10 ആകുമ്പോൾ  1,340 വെന്റിലേറ്റര്‍ രോഗികളും 2,641 ഐസിയു രോഗികളുമായി ഇത് വര്‍ധിച്ചു. 9735 ഐസിയു ബെഡുകളും, 3776 വെന്റിലേറ്ററുകളുമാണ് സംസ്ഥാനത്ത് സർക്കാർ-സ്വകാര്യ മേഖലകളിലായി ആകെയുള്ളത്.
 
എന്നാൽ ഇതിൽ 50% മാത്രമാണ് കൊവിഡ് രോഗികൾക്ക് ഉപയോഗിക്കാനാവുക. എറണാകുളത്ത് 1000 ഓക്‌സിജന്‍ ബെഡുകളടങ്ങിയ താത്കാലിക ആശുപത്രി നിര്‍മാണ ഘട്ടത്തിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏപ്രിലിൽ തൊഴിലില്ലായ്‌മ നിരക്ക് എട്ടുശതമാനമായി ഉയർന്നതായി കണക്കുകൾ