Publish Date: Sat, 10 Oct 2020 (09:55 IST)
Updated Date: Sat, 10 Oct 2020 (09:58 IST)
ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാനുള്ള സൗകര്യം ഇന്നുമുതല്‍ നിലവില്‍ വരും. ഇത്തരത്തില്‍ ഓണ്‍ലൈനിലും ബുക്ക് ചെയ്യാം. കൊവിഡിന്റെ സാഹചര്യത്തില്‍ മാസങ്ങളായി ഇത് രണ്ടുമണിക്കൂര്‍ എന്ന നിബന്ധനയായിരുന്നു.
ട്രെയിനുകളില്‍ യാത്രക്കാരുടെ ആരോഗ്യ വിവരം പരിശോധിക്കുന്നതിനുവേണ്ടിയായിരുന്നു രണ്ടു മണിക്കൂര്‍ നിബന്ധന വന്നിരുന്നത്. നിലവില്‍ കൂടുതല്‍ തീവണ്ടികള്‍ അനുവദിച്ച സാഹചര്യത്തിലാണ് തീരുമാനത്തില്‍ അയവുവന്നത്.