Select Your Language

Notifications

webdunia
webdunia
webdunia
webdunia

യാത്ര സൌജന്യമാക്കാൻ കാമുകിയെ സഹോദരിയാക്കി കറക്കം, മൂന്നാറിൽ ചുറ്റിയടിച്ച് മടങ്ങുന്നതിനിടെ കള്ളി വെളിച്ചത്ത്

യാത്ര സൌജന്യമാക്കാൻ കാമുകിയെ സഹോദരിയാക്കി കറക്കം, മൂന്നാറിൽ ചുറ്റിയടിച്ച് മടങ്ങുന്നതിനിടെ കള്ളി വെളിച്ചത്ത്

ചിപ്പി പീലിപ്പോസ്

, ബുധന്‍, 30 ഒക്‌ടോബര്‍ 2019 (15:10 IST)
യാത്രാവേളയിൽ പണം ലാഭിക്കുന്നതിനായി കാമുകിയെ സഹോദരിയാക്കിയ യുവാവ് പിടിയിൽ. ഇൻഡിഗോ എയർലൈൻസിനെ ജീവനക്കാരനും ഭുവനേശ്വർ സ്വദേശിയുമായ രാഗേഷും കാമുകി രസ്മിത ബരാലയുമാണ് സിഐഎസ്എഫിന്റെ പിടിയിലായത്.
 
സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കുമെന്നതിനാലാണ് ആധാർകാർഡിൽ ക്രിത്രിമത്വം കാണിച്ചത്. ഇൻഡിഗോയിലെ ഉദ്യോഗസ്ഥനായ യുവാവിനും കുടുംബത്തിനും വിമാനയാത്ര സൗജന്യമാണ്‌. എന്നാൽ കാമുകിയെ കൊണ്ടുപോകാൻ നിർവാഹമില്ല. ഇതിനാണ് സഹോദരിയുടെ ആധാർ കാർഡിൽ കാമുകിയെ കൊണ്ടുപോയത്. 
 
ആധാർ കാർഡിൽ രാധയുടെ ഫോട്ടോയ്ക്ക് പകരം കാമുകി രസ്മിതയുടെ ഫോട്ടോ ഒട്ടിച്ച ശേഷം ഇതിന്റെ കളർ പ്രിന്റ് എടുക്കുകയായിരുന്നു രാഗേഷ്. ഇത് കാണിച്ചാണ് ഇരുവരും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് കരസ്ഥമാക്കിയത്. കേരളത്തിലെത്തിയ ഇവർ മൂന്നാറൊക്കെ സന്ദർശിച്ച് തിരിച്ച് കൊച്ചി വിമാനത്താവളം വഴി ഡൽഹിയിലേക്ക് തിരിക്കാനായിരുന്നു പ്ലാൻ. 
 
എന്നാൽ, രസ്മിതയുടെ പ്രായത്തിൽ സംശയം തോന്നിയ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇവരെ തടയുകയും ചോദ്യം ചെയ്യുകയും ചെയ്തു. രാഗേഷിന്റെ സഹോദരിയുടെ പ്രായം 28 വയസാണ്. എന്നാൽ ഇവരുടെ ആധാർ കാർഡ് ഉപയോഗിക്കുന്ന രസ്മിതയ്ക്ക് അത്രയും പ്രായം തോന്നിക്കാത്തത് ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിക്കുകയും ചെയ്തു. വ്യാജരേഖ ചമച്ചതിനും ആൾമാറാട്ടം നടത്തിയതിനും ഇരുവർക്കുമെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാമ്പ് കടിയേറ്റ വൃദ്ധൻ വിരൽ മുറിച്ചുമാറ്റി, ചെയ്യരുതായിരുന്നു എന്ന് ഡോക്ടർ