Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

‘എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ച് ബിജെപിയിലേക്ക് പോകുന്നതാണ് അവരൊക്കെ’;രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ഇന്ദ്രന്‍സ്

താന്‍ ഇപ്പോഴും ഇടതുപക്ഷ ചിന്താഗതിയുള്ള ആളാണെന്നും അദ്ദേഹം വ്യക്തമാക്കി.

Indrans
, തിങ്കള്‍, 1 ജൂലൈ 2019 (15:27 IST)
മുന്‍ ഡിജിപി ടി പി സെന്‍കുമാർ, ഐഎഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസ്, കോണ്‍ഗ്രസ് മുന്‍ നേതാവ് എ പി അബ്ദള്ള കുട്ടി എന്നിവര്‍ ബിജെപിയിലേക്ക് പോകുന്നത് നിലപാടിന്റെ പുറത്തല്ലെന്നും എന്തെങ്കിലും കിട്ടുമെന്നു കരുതിയാവുമെന്നും നടന്‍ ഇന്ദ്രന്‍സ്. 24 ന്യൂസില്‍ മാധ്യമപ്രവര്‍ത്തകന്‍ പി പി ജയിംസുമായുള്ള അഭിമുഖത്തിലാണ് ഇന്ദ്രന്‍സിന്റെ പ്രതികരണം.താന്‍ ഇപ്പോഴും ഇടതുപക്ഷ ചിന്താഗതിയുള്ള ആളാണെന്നും അദ്ദേഹം വ്യക്തമാക്കി.
 
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് പരാജയം വരേണ്ട സാഹചര്യമേ ആയിരുന്നില്ല ഉണ്ടായിരുന്നത്. കാലം മാറുന്നതിനനുസരിച്ച് ആഗ്രഹിക്കുന്നവര്‍ക്ക് ദൈവത്തിന്റെ അടുത്തേക്ക് പോകാം. പക്ഷെ അത് വേണം എന്നുള്ളവരെ തടയേണ്ടതുമില്ല. കാലങ്ങളായി നടക്കുന്ന കേസാണ്. ഇത്രയും മാറ്റവും പുരോഗതിയും പറയുമ്പോഴും സുപ്രീം കോടതിയുടെ ഉത്തരവ് വരുമ്പോള്‍ അത് നടപ്പാക്കേണ്ട ബാധ്യസ്ഥതയല്ലേ ഞാന്‍ വിശ്വസിക്കുന്നൊരു പാര്‍ട്ടി ചെയ്തുള്ളു. എന്നാല്‍ പൂര്‍ണ്ണമായൂം ശബരിമലയാണ് വിഷയമെന്ന് എനിക്ക് തോന്നുന്നില്ല. കുറച്ചൊക്കെ കേന്ദ്ര ഭരണത്തെക്കുറിച്ചും കൊണ്ടുമാണ്.
 
കൊലപാതക രാഷ്ട്രീയത്തിന്റെ മണ്ണായി കേരളം മാറുന്നുവെന്ന ആക്ഷേപം വേദനയുണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അത്തരം മനോഭാവമുള്ളവരെ മാറ്റി നിര്‍ത്തിയില്ലെങ്കില്‍ പാര്‍ട്ടി തന്നെ ജീര്‍ണ്ണിച്ചുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ പണത്തിന്റെ കണക്ക് വെളിപ്പെടുത്തുന്നതല്ലാതെ കള്ളപ്പണം പിടിച്ചെടുക്കാൻ എന്തുകൊണ്ട് കേന്ദ്ര സർക്കാരിനാകുന്നില്ല