Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

പ്ലാസ്‌റ്റിക് കവറില്‍ നവജത ശിശുവിന്‍റെ മൃതദേഹം; തെരുവുനായ്‌ക്കള്‍ കടിച്ചുകീറി - കാല്‍ കടിച്ചെടുത്തു

വെള്ളിയാഴ്ച വൈകിട്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് തെരുവ് നായ്ക്കള്‍ എന്തോ കടിച്ച് വലിക്കുന്നത് കണ്ട് സംഭവം പ്രദേശവാസികളെ അറിയിക്കുന്നത്.

thiruvananthapuram
, ശനി, 13 ജൂലൈ 2019 (13:41 IST)
തിരുവനന്തപുരത്ത് മലയിന്‍കീഴില്‍ സ്വകാര്യ പുരയിടത്തില്‍ നിന്നും നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. ദിവസങ്ങള്‍ മാത്രം പഴക്കമുള്ള ആണ്‍കുഞ്ഞിന്‍റെ മൃതദേഹമാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. വിളപ്പില്‍ശാലയില്‍ ഊറ്റുകുഴിക്ക് സമീപം കാടുപിടിച്ച് കിടന്നിരുന്ന സ്വകാര്യ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 
 
വെള്ളിയാഴ്ച വൈകിട്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് തെരുവ് നായ്ക്കള്‍ എന്തോ കടിച്ച് വലിക്കുന്നത് കണ്ട് സംഭവം പ്രദേശവാസികളെ അറിയിക്കുന്നത്. കുട്ടിയുടെ വലതുകാല്‍ ശരീരത്തില്‍ നിന്നും വേര്‍പെട്ടിട്ടുണ്ട്. കവര്‍ കടിച്ച് കീറിയ നിലയിലായിരുന്നു.  പട്ടികള്‍ കടിച്ച് കീറിയതാണെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിരമിച്ചതിന് ശേഷം ധോണി ബിജെപിയിൽ ചേർന്നേക്കേമെന്ന് മുൻ കേന്ദ്ര മന്ത്രി; മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുമെന്ന് അഭ്യൂഹം