Select Your Language

Notifications

webdunia
webdunia
webdunia
webdunia

സർക്കാർ ഇടപെടൽ ഫലം കണ്ടു; അട്ടപ്പാടിയിൽ ശിശുമരണനരിക്ക് കുറഞ്ഞു

2014 ൽ അട്ടപ്പാടിയിലെ ആദിവാസി മേഖലകളിൽ 16 ശിശുമരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്

Infant Mortality
അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ ശിശുമരണനിരക്ക് കുത്തനെ കുറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ ചിട്ടയായ പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളുമാണ് ശിശുമരണനിരക്ക് കുറയ്ക്കാൻ കാരണം. 
 
2014 ൽ അട്ടപ്പാടിയിലെ ആദിവാസി മേഖലകളിൽ 16 ശിശുമരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2023 ൽ ഇത് അഞ്ചായും 2024 ൽ ഏഴായും കുറഞ്ഞു. 30 ശതമാനമായിരുന്ന ശിശുമരണനിരക്ക് 6.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 
 
സർക്കാർ നടപ്പിലാക്കിയ 'അമ്മവീട്' പദ്ധതിയടക്കം ഫലപ്രദമായിരുന്നു. ഉൾവനങ്ങളിലും ദുർഘട മേഖലകളിലും താമസിക്കുന്ന ഗർഭിണികളെ പ്രസവത്തിനു ആഴ്ചകൾക്കു മുൻപേ അമ്മവീടുകളിലേക്ക് മാറ്റി ഡോക്ടർമാരുടെ നിരീക്ഷണത്തിലാക്കുന്ന പദ്ധതിയാണിത്. പോഷകാഹാരം ഉറപ്പാക്കാനും സമഗ്ര ചികിത്സ പദ്ധതികൾ ആവിഷ്‌കരിക്കാനും ഇടതുപക്ഷ സർക്കാരിനു സാധിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ട്രംപ് അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു