സെക്രട്ടേറിയറ്റിലെ തീപിടുത്തം: പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

Webdunia
ബുധന്‍, 26 ഓഗസ്റ്റ് 2020 (07:36 IST)
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ ഉണ്ടായ തീപിടുത്തത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സ്‌പെഷ്യൽ സെൽ എസ്‌പി വി അജിത്തിനാണ് അന്വേഷണ ചുമതല. നിലിൽ തീപിടുത്തമുണ്ടായ സ്ഥലത്തിന്റെ ദൃശ്യങ്ങൾ ശേഖരിയ്ക്കുകയാണ്.
 
സംഭവത്തിൽ ഉദ്യോഗസ്ഥ തലത്തിലിള്ള അന്വേഷണവും നടക്കും. ദുരന്തനിവാരണ  കമ്മീഷൻ എ  കൗഷികന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിയ്ക്കുക. തീപിടുത്തത്തിനുള്ള കാരണം കത്തിയ ഫയലുകൾ നഷ്ടം, ഭാവിയിൽ തീപിടുത്തം ഒഴവക്കാനുള്ള മാർഗങ്ങളും അട്ടിമറിയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാണ്. പൊതുഭരണ വകുപ്പിലെ പ്രോട്ടോകോൾ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്.
 
യുഎഇ കോൺസലേറ്റ്, ലൈഫ് മിഷൻ പദ്ധതി, അതീവ രഹസ്യ സ്വഭാവമുള്ള രേഖകൾ എന്നിവ സൂക്ഷിയ്ക്കുന്ന സുപ്രധാന ഇടമാണ് പ്രോട്ടോകോൾ വിഭാഗം. ചുമരുകളോട് ചേർന്ന അലമാരയിലെ ഫയലുകളാണ് തീപിടിച്ച് നശിച്ചത്. മൂന്ന് സെഷനുകളിലായി രേഖകൾ കത്തി നശിച്ചതായാണ് സൂചന. ഏതെല്ലാം സുപ്രധാന ഫയലുകൾ നഷ്ടമായി എന്നത് പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ കണ്ടെത്താനാകു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് ഔദ്യോഗിക സ്ഥിരീകരണം.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലാത്സംഗകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

Breaking News: രാഹുല്‍ 'ക്ലീന്‍ ബൗള്‍ഡ്'; കെപിസിസിയില്‍ തീരുമാനം, പ്രഖ്യാപനം ഉടന്‍

ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കാര്‍ നല്‍കിയ സിനിമാ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

അടുത്ത ലേഖനം
Show comments