Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

സെക്രട്ടറിയേറ്റിലെ തീപിടുത്തം: നാളെ സംസ്ഥാനത്ത് കരിദിനം ആചരിക്കുമെന്ന് കോണ്‍ഗ്രസ്

Secretariat

ശ്രീനു എസ്

തിരുവനന്തപുരം , ചൊവ്വ, 25 ഓഗസ്റ്റ് 2020 (21:06 IST)
സെക്രട്ടറിയേറ്റിലെ തീപിടുത്തം സ്വര്‍ണക്കള്ളക്കടത്തിലെ തെളിവുകള്‍ നശിപ്പിക്കാനെന്നാരോപിച്ച് നാളെ സംസ്ഥാനത്ത് കരിദിനം ആചരിക്കുമെന്ന് കോണ്‍ഗ്രസ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. ജീവനക്കാര്‍ക്ക് കൊറോണ ബാധിച്ച് അടച്ചിട്ടിരുന്ന സാഹചര്യത്തില്‍ എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന് ചെന്നിത്തല ചോദിച്ചു.
 
അതേസമയം സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ രാഷ്ട്രിയ പ്രവര്‍ത്തകരെയും മാധ്യമങ്ങളെയും കടത്തി വിടാത്തതില്‍ സെക്രട്ടറിയേറ്റ് പ്രദേശത്ത് സംഘര്‍ഷമുണ്ടായി. വൈകുന്നേരം അഞ്ചുമണിക്കാണ് തീപിടുത്തം ഉണ്ടായത്. സ്ഥലത്തെ എംഎല്‍എ ആയിരുന്നിട്ടുകൂടി തന്നെ കടത്തിവിടാത്തത് സംഭവത്തിലെ ദുരൂഹതയെ വെളിപ്പെടുത്തുന്നതായി വിഎസ് ശിവകുമാര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെക്രട്ടറിയേറ്റിലെ തീപിടുത്തം: സ്ഥലം എംഎല്‍എ വിഎസ് ശിവകുമാറിനെ കടത്തിവിട്ടില്ല; ബിജെപി നേതാവ് കെ സുരേന്ദ്രനെ അറസ്റ്റുചെയ്തു