Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഇന്നസെന്റ് സ്ത്രീവിരുദ്ധ നിലപാടുകളുള്ള പിന്തിരിപ്പൻ’ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന് ഡോ ബിജു

‘ഇന്നസെന്റ് സ്ത്രീവിരുദ്ധ നിലപാടുകളുള്ള പിന്തിരിപ്പൻ’ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന് ഡോ ബിജു
, വ്യാഴം, 7 മാര്‍ച്ച് 2019 (16:10 IST)
നടനും എം പിയുമായ ഇന്നസെന്റിനെതിരെ രൂക്ഷ പരാമർശവുമായി സംവിധായകൻ ഡോക്ടർ ബിജു. ഇന്നസെന്റ് ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽനിന്നും വീണ്ടും ജനവിധി തേടുന്നതിനെ എതിർക്കണം എന്ന ആവശ്യവുമായാണ് ഡോക്ടർ ബിജു രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീ വിരുദ്ധ നിലപാടുകളുള്ള ഒരു പിന്തിരിപ്പന് സീറ്റ് നൽകുന്നതിലൂടെ ഇടതുപക്ഷം തെറ്റയ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത് എന്ന് ഡോക്റ്റർ ബി ജു തുറന്നടിച്ചു.
 
മലയാള സിനിമയിലെ ഒരു നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് കടുത്ത സ്ത്രീ വിരുദ്ധ നിലപാടുകൾ ആണ് മലയാള സിനിമാ താരങ്ങളുടെ സംഘടന ആയ എ എം എം എ പുലർത്തിയിരുന്നത്. നടനും ആ സംഘടനയുടെ മുൻ പ്രസിഡന്റ്റ് കൂടിയായ ഒരു ഇടത് പക്ഷത്തെ എം പി ഈ വിഷയത്തിൽ സ്വീകരിച്ച നിലപാട് തീർത്തും പിന്തിരിപ്പനും കുറ്റാരോപിതന് പിന്തുണ നൽകുന്നതും ആയിരുന്നു എന്ന് ഡോക്ടർ ബി ജു ഫെയ്സ്ബുക്കിൽ കുറിച്ചു. 
 
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം 
 
സമകാലിക കേരളത്തിൽ ഇടതു പക്ഷം ഏറെ പ്രതീക്ഷകൾ നൽകുന്നുണ്ട് ഒട്ടേറെ കാര്യങ്ങളിൽ. ലിംഗ സമത്വം , സ്ത്രീ പക്ഷ കാഴ്ചപ്പാടുകൾ തുടങ്ങിയ ഇടങ്ങളിൽ വലിയ നിലപാടുകൾ തന്നെയാണ് ഇടത് പക്ഷം ഉയർത്തിയത്. മലയാള സിനിമയിലെ ഒരു നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് കടുത്ത സ്ത്രീ വിരുദ്ധ നിലപാടുകൾ ആണ് മലയാള സിനിമാ താരങ്ങളുടെ സംഘടന ആയ എ എം എം എ പുലർത്തിയിരുന്നത്. 
 
നടനും ആ സംഘടനയുടെ മുൻ പ്രസിഡന്റ്റ് കൂടിയായ ഒരു ഇടത് പക്ഷത്തെ എം പി ഈ വിഷയത്തിൽ സ്വീകരിച്ച നിലപാട് തീർത്തും പിന്തിരിപ്പനും കുറ്റാരോപിതന് പിന്തുണ നൽകുന്നതും ആയിരുന്നു. ദേശീയ ശ്രദ്ധ നേടിയ ഈ വിഷയത്തിൽ ഇടത് പക്ഷത്തെ പ്രതിനിധീകരിക്കുന്ന ഒരു ജനപ്രതിനിധി എന്നത് പോലും മറന്ന് കടുത്ത സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ച ഒരാളെ വീണ്ടും ഇടതു പക്ഷം സ്ഥാനാർഥി ആക്കുന്നത് പൊതു സമൂഹത്തിനു എന്തു സന്ദേശമാണ് നൽകുന്നത് എന്ന കാര്യത്തിൽ തികഞ്ഞ അത്ഭുതം ഉണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2000 നിർധനരായ കുട്ടികൾക്കായി മ്യൂസിക്കൽ ഫൌണ്ടെയ്ൻ ഷോ നടത്തി ധീരുഭായ് അംബാനി സ്‌ക്വയർ നിദ അംബാനി നഗരത്തിന് സമർപ്പിച്ചു