Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘നടിമാര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കുവെക്കേണ്ടിവരും’; ആരോപണത്തോട് ഇന്നസെന്റിന് പറയാനുള്ളത്

അവര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കുവെക്കേണ്ടിവരും: ഇന്നസെന്റ്

‘നടിമാര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കുവെക്കേണ്ടിവരും’; ആരോപണത്തോട് ഇന്നസെന്റിന് പറയാനുള്ളത്
, ബുധന്‍, 5 ജൂലൈ 2017 (12:17 IST)
സിനിമയില്‍ അവസരങ്ങള്‍ക്കുവേണ്ടി നടിമാരോട് കിടക്കപങ്കിടാന്‍ ആവശ്യപ്പെടാറുണ്ടെന്ന ആരോപണത്തിന് മറുപടിയുമായി അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്. തന്നോട് ആരും ഇതുസംബന്ധിച്ച് ഇതുവരെ പരാതികള്‍ ഒന്നും  പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു. താരസംഘടനയായ അമ്മയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ തൃശൂരിലെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി പാര്‍വ്വതി ഉന്നയിച്ച ആരോപണം മാധ്യമപ്രവര്‍ത്തക ഇന്നസെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുത്തിയപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ ആ കാലമൊക്കെ പോയില്ലേ എന്റെ പൊന്നുപെങ്ങളേ. ഒരു സ്ത്രീയോട് വളരെ മോശമായിട്ട് ഒരു കാര്യം ചോദിച്ചാല്‍ ആ നിമിഷം തന്നെ ഈ ഇരിക്കുന്നതുപോലുള്ള പത്രക്കാരോടും ആള്‍ക്കാരോടും ആളുകള്‍ പറയും, ആ സ്ത്രീ പറയും. അങ്ങനെയൊരു സംഭവമേയില്ല. പിന്നെ അവര് മോശമാണെങ്കില്‍ അവര് ചിലപ്പോള്‍ കിടക്ക പങ്കുവെക്കേണ്ടിവരും. അതല്ലാതെ ഒരാളും ഇല്ല കെട്ടോ. വളരെ ക്ലീന്‍ ക്ലീന്‍ ലൈനിലാണ് ആ വക കാര്യങ്ങള്‍ നടക്കുന്നത്’ എന്നാണ് ഇന്നസെന്റ് മറുപടി നല്‍കിയത്.

സിനിമയില്‍ അവസരങ്ങള്‍ക്കുവേണ്ടി കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അടുത്തിടെ പാര്‍വ്വതി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനോടു പ്രതികരിച്ചായിരുന്നു ഇന്നസെന്റിന്റെ മറുപടി. ചലച്ചിത്ര താരങ്ങൾക്ക് സഹായം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് അമ്മയെന്ന സംഘടന ആരംഭിച്ചതെന്നും ഇന്നസെന്റ് വ്യക്തമാക്കി. അമ്മയെക്കുറിച്ച് ജനങ്ങൾക്കുള്ളതെല്ലാം വെറും തെറ്റിദ്ധാരണകളാണ്. ചിലര്‍ നടത്തിയ ചില പ്രസ്താവനകളാണ് അതിനു കാരണമായതെന്നും ആക്രമിക്കപ്പെട്ട നടിയോടൊപ്പമാണ് സംഘടനയെന്നും അദ്ദേഹം പറഞ്ഞു.

സംഘടന പിരിച്ചുവിടണമെന്ന ഗണേഷ്കുമാറിന്റെ ആവശ്യം മനോവിഷമം ഉണ്ടാക്കിയിരുന്നു. എന്നാൽ ചില കാര്യങ്ങൾ നടപ്പിലാക്കാത്തതു ഗണേഷ്കുമാർ ചൂണ്ടിക്കാട്ടി. ഗണേഷിന്റെ പല ആവശ്യങ്ങളിലും കഴമ്പുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു. അതേസമയം പ്രസിഡന്റ് സ്ഥാനത്തുനിന്നും താന്‍ രാജിവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വാർത്താ സമ്മേളനത്തിനിടെ താരങ്ങളുടെ പെരുമാറ്റം കണ്ട് താന്‍ തന്നെ അന്തം വിട്ടു പോയെന്ന് ഇന്നസെന്റ് വ്യക്തമാക്കി. വാർത്താ സമ്മേളനത്തിനിടെ താരങ്ങള്‍ മാദ്ധ്യമപ്രവർത്തകരെ കൂകിവിളിച്ചത് വളരെ മോശമായിപ്പോയെന്നും അതിന് താൻ മാപ്പു ചോദിക്കുന്നതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

‘അമ്മ’ നടത്തിയ വാർത്താസമ്മേളനത്തിലെ മുകേഷിന്റെയും ഗണേഷിന്റെയും പെരുമാറ്റത്തിൽ മാപ്പു ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒന്നും മുൻകൂട്ടി തയാറാക്കി ആയിരുന്നില്ല അവര്‍ പ്രതികരിച്ചത്. പെട്ടെന്നുണ്ടായ പ്രതികരണമാണ് അവരില്‍നിന്നുണ്ടായതെന്നും ഇന്നസെന്റ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബീറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രാജ്മോഹന്‍ പിള്ള ഒഡീഷ്യയന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍