Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്നസെന്റിന്റെ സംസ്‌കാരം നാളെ നടക്കും, കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദര്‍ശനം

Innocents funeral News

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 27 മാര്‍ച്ച് 2023 (08:34 IST)
ഇന്നസെന്റിന്റെ സംസ്‌കാരം നാളെ നടക്കും. കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദര്‍ശനം ഉണ്ടാകും. നാളെ രാവിലെ പത്തുമണിക്കാണ് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണമായത്. കെച്ചിയിലെ ലോക്ക്‌ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 
 
മാര്‍ച്ച് മൂന്നുമുതല്‍ കൊച്ചി ലോക്ക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ചിച്ചതോടെ പല അവയവങ്ങളും പ്രവര്‍ത്തന രഹിതമായി. 1972ലെ നൃത്തശാല എന്ന ചിത്രത്തിലൂടെയാണ് ഇന്നസെന്റ് സിനിമയില്‍ എത്തിയത്. ഏറെക്കാലം ചലച്ചിത്ര സംഘടനയായ അമ്മയുടെ പ്രസിഡന്റായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്നസെന്റിന്റെ മരണകാരണം ക്യാന്‍സര്‍ രോഗം മടങ്ങി വന്നതല്ലെന്ന് ഡോക്ടര്‍ വിപി ഗംഗാധരന്‍