Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാത്രിയിലും ഇൻക്വസ്‌റ് നടത്താം, നാലുമണിക്കൂറിൽ പരിശോധന പൂർത്തിയാക്കണം :പുതിയ മാർഗനിർദേശവുമായി ഡിജിപി

രാത്രിയിലും ഇൻക്വസ്‌റ് നടത്താം, നാലുമണിക്കൂറിൽ പരിശോധന പൂർത്തിയാക്കണം :പുതിയ മാർഗനിർദേശവുമായി ഡിജിപി
, ബുധന്‍, 1 ജൂണ്‍ 2022 (21:39 IST)
അസ്വാഭാവിക മരണങ്ങളിൽ രാത്രിയിലും ഇൻക്വസ്റ്റ് നടത്താമെന്ന് ഡിജിപിയുടെ നിർദേശം. മരണം നടന്ന നാലുമണിക്കൂറിനുള്ളിൽ പരിശോധന പൂർത്തിയാക്കണമെന്നും ഇതിന് എസ് എച്ച് ഒമാർ നടപടി കൈക്കൊള്ളണമെന്നും നിർദേശത്തിൽ പറയുന്നു.
 
24 മണിക്കൂറും പോസ്റ്റ്മോർട്ടം നടത്തുന്നതിന്റെ ഭാഗമായാണ് നടപടി.ഇൻക്വസ്റ്റിന് കൂടുതൽ സമയം ആവശ്യമായി വന്നാൽ അത് കൃത്യമായി രേഖപ്പെടുത്തണം. പോസ്റ്റുമോർട്ടത്തിന് മൃതദേഹം അയക്കുന്നതിൽ കാലതാമസം വരുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഇക്കാര്യത്തിൽ ജില്ലാ പോലീസ് മേധാവിമാരുടെ നിരീക്ഷണം ആവശ്യമാണെന്നും ഡിജിപിയുടെ മാർഗനിർദേശത്തിൽ പറയുന്നു. നിലവിൽ വൈകീട്ട് ആറ് മണിക്ക് ശേഷം ഇൻക്വസ്റ്റ് പതിവില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ ആയിരത്തിലേറെ കോവിഡ് രോഗികള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്നു