കവർച്ച ചെയ്യപ്പെട്ട വാഹനത്തിനു നഷ്ടപരിഹാരം നൽകിയില്ല. 6.68 ലക്ഷം രൂപാ നൽകാൻ കോടതിയുടെ വിധി

എ കെ ജെ അയ്യര്‍
ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (19:44 IST)
മലപ്പുറം: ബന്ധുവിന് വാഹനം നൽകിയപ്പോൾ അത് കവർച്ച ചെയ്യപ്പെട്ടു. തുടർന്ന് കമ്പനിയോട് നഷ്ടപരിഹാരത്തിന് ആവശ്യപ്പെട്ടപ്പോൾ ഇൻഷ്വറൻസ് കമ്പനി നിഷേധിച്ചു. പരാതിയെ തുടർന്ന് ജില്ലാ ഉപഭോക്‌തൃ കമ്മീഷൻ വാഹന ഉടമയ്ക്ക് 668796 രൂപ നൽകാൻ വിധിച്ചു.

കഴിഞ്ഞ 2018 ജനുവരി എട്ടാം തീയതിയാണ് ചീക്കോട് സ്വദേശി ഫസലുൽ ആബിദിന്റെ മാരുതി സ്വിഫ്റ്റ് കാർ മോഷണം പോയത്. എന്നാൽ ഇതിനിടെ നടന്ന ബൈക്ക് അപകടത്തിൽ ഫസലുൽ ആബിദ് മരിച്ചു. ആബിദിന്റെ ബന്ധുക്കൾ ഇൻഷ്വറൻസ് കമ്പനിയെ സമീപിച്ചെങ്കിലും നഷ്ടപരിഹാരം നൽകാൻ കമ്പനി തയ്യാറായില്ല.

തുടർന്നാണ് ബന്ധുക്കൾ ഉപഭോക്‌തൃ കമ്മീഷനെ സമീപിച്ചത്. ഒരു മാസത്തിനകം ഈ തുക നൽകാനാണ് വിധി. ഇല്ലാത്ത പക്ഷം ഹർജി നൽകിയ തീയതി മുതൽ ഒമ്പതു ശതമാനം പലിശ ചേർത്ത് ഇൻഷ്വറൻസ് കമ്പനി നൽകണമെന്നും വിധിച്ചു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

അടുത്ത ലേഖനം
Show comments