Select Your Language

Notifications

webdunia
webdunia
webdunia
webdunia

സി പി എമ്മിന് ആരേയും ഭയക്കണ്ട, ഭരിക്കുന്നത് ഒറ്റയ്ക്കല്ലേ; ഇവിടെ പ്രതിപക്ഷം ഇല്ലല്ലോ? വിവാദങ്ങൾക്ക് തുടക്കം കുറിച്ച മുരളീധരൻ എവിടെ?

കോൺഗ്രസ് ഇതെങ്ങനെ സഹിക്കും?...

സി പി എമ്മിന് ആരേയും ഭയക്കണ്ട, ഭരിക്കുന്നത് ഒറ്റയ്ക്കല്ലേ; ഇവിടെ പ്രതിപക്ഷം ഇല്ലല്ലോ? വിവാദങ്ങൾക്ക് തുടക്കം കുറിച്ച മുരളീധരൻ എവിടെ?
, ചൊവ്വ, 27 ഡിസം‌ബര്‍ 2016 (14:25 IST)
കോൺഗ്രസ് നേതൃത്വത്തിന് നേരെ കെ മുരളീധരൻ പൊട്ടിച്ച വെടി അക്ഷരാർത്ഥത്തിൽ കോൺഗ്രസിൽ കലഹമുണ്ടാക്കിയിരിക്കുകയാണ്. കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും സി പി എം തന്നെയാണെന്ന് നേതൃത്വത്തിനുള്ളിൽ നിന്നു കൊണ്ട് തന്നെ മുരളീധരൻ പറയുമ്പോൾ ലീഗുകാർ അതേറ്റു പിടിച്ച് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ലെന്ന് തന്നെ പറയാം. 
 
കേരളത്തിൽ ഭരണപക്ഷം മാത്രമേ ഉള്ളു, പ്രതിപക്ഷമെന്ന നിലയിൽ യു ഡി എഫ് വൻ പരാജയമാണെന്ന് ലീഗ് വെട്ടിത്തുറന്ന് പറഞ്ഞിരിക്കുകയാണ്. കെ മുരളീധരൻ പറഞ്ഞതിനെ തുടർന്ന് നേതൃത്വത്തിലുണ്ടായ കോലാഹലങ്ങൾ ഒരു വഴിയ്ക്ക് ആക്കി വരുമ്പോഴാണ് ലീഗുകാർ കുറുകെ വീണത്. ഇനി ഇതിനെ എങ്ങനെ കോൺഗ്രസ് പ്രതിരോധിക്കും എന്നാണ് രാഷ്ട്രീയ കക്ഷികൾ ഉറ്റുനോക്കുന്നത്.
 
വല്ലപ്പോഴും യു ഡി എഫ് കൂടി പിരിയുമെന്നല്ലാതെ ജനങ്ങളെ അണിനിരത്തിയുളള സമരങ്ങളൊന്നും നടക്കുന്നില്ലെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറിയും എം പിയുമായ ഇ ടി മുഹമ്മദ് ബഷീറും വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ധര്‍മ്മം കേരളത്തില്‍ നിര്‍വഹിക്കപ്പെടുന്നില്ലെന്ന് സംശയമില്ലാതെ പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റേഷന്‍ പ്രശ്‌നത്തില്‍ പ്രതികരിക്കാന്‍ യു ഡി എഫിന് കഴിഞ്ഞില്ലെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് നേതാവും യുഡിഎഫ് സെക്രട്ടറിയുമായ ജോണി നെല്ലൂരും കുറ്റപ്പെടുത്തി.
 
തെരഞ്ഞെടുപ്പിനുശേഷം ഇതുവരെ കാര്യമായ പരിപാടികളോ, സമരങ്ങളോ യു ഡി എഫ് നടത്തിയിട്ടില്ലെന്നുളള കടുത്ത വിമര്‍ശനമാണ് മുഖ്യഘടകകക്ഷിയായ മുസ്ലിം ലീഗില്‍ നിന്നും ഉയര്‍ന്നിരിക്കുന്നത്. മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ ഇന്നലെ രംഗത്ത് എത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ ലീഗിന്റെ ആരോപണങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയാം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചിയില്‍ പുതുവത്സരാഘോഷത്തിന് പൊലീസ് സാന്നിധ്യം നിര്‍ബന്ധം; ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം