ആർഭാട ഭക്ഷണവും ആഡംബരവുമില്ല; ഐറിഷും ഹിതയും നിങ്ങളെ വിളിയ്ക്കുന്നു, പ്രകൃതിയെ സാക്ഷി നിർത്തി നടത്തുന്ന വിവാഹത്തിന്
ഞങ്ങളുടെ ജീവിതത്തിനാധാരം അത് സ്നേഹമാണ്; വ്യത്യസ്തമായ വിവാഹവുമായി ഐറിഷും ഹിതയും
പ്രണയിക്കുന്ന ആളെ തന്നെ വിവാഹം കഴിക്കാൻ പറ്റുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. എല്ലാം ഓക്കെയായി വിവാഹത്തോടടുക്കുമ്പോൾ അതുവരെ ഇല്ലാത്ത പ്രശ്നങ്ങൾ തലപൊക്കും. ജാതി, മതം, സ്ത്രീധനം അങ്ങനെ നീളുന്നു പ്രശ്നങ്ങൾ. ഒപ്പം ആഘോഷം ആർഭാടം അതുമുണ്ട്. ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ് ഐറിഷും ഹിതയും. മരങ്ങളാൽ ചുറ്റപ്പെട്ടുപോയ മനസ്സിനെ പ്രണയിച്ചൻ - ഐറിഷ്. സ്നേഹിച്ച പെണ്ണിനെ ഒരുതരി പൊന്നുപോലുമില്ലാതെ ഐറിഷ് മിന്നുകെട്ടാൻ പോകുകയാണ് ഫെബ്രുവരി 19ന്. ഐറിഷിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ഐറിഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഫെബ്രുവരി 19ന് (ഞായറാഴ്ച്ച) പേരാമ്പ്ര കുന്നുമലെ ഞങ്ങടെ വീട്ടില് വെച്ച് മൂന്ന് മണിക്ക്. സൊറ പറഞ്ഞിരിക്കാന്‍, സന്താഷം പങ്ക് വെയ്ക്കാന്‍ വന്നോളു. പാടാം ആടാം മ്മക്ക്. മതപരമായ യാതൊരു ചടങ്ങും ഇല്ലാതെ ഒരു തരി സ്വര്‍ണ്ണത്തില് കുളിപ്പികാതെ, സ്ത്രിധനം പറഞ്ഞ് കച്ചവടം ഉറപ്പിക്കാതെ ഞാനോളെ, എന്റെ കുമ്പേനേ ജീവിതത്തില് കൂടെ കൂട്ടുകയാണ്.
തിന്നാന്‍ വേണ്ടി മാത്രായിട്ട് ആരും വരേണ്ടതില്ല.. നോണ്‍ വെജ്ജും മദ്യവും ഉണ്ടാവുന്നതല്ല. ക്ഷണക്കത്തും ഇല്ല പ്രത്യേക ക്ഷണിതാക്കളും ഇല്ല. മരതൈ വേണമെന്നുള്ളവര്‍ക്ക് തൈകള് തന്നുവിടുന്നതാണ്. വരുന്നവര് തീര്‍ച്ചയായും അറിയിക്കുമല്ലോ , താമസ സൗകര്യവും ഭക്ഷണവും ക്രമീകരിക്കേണ്ടതുണ്ട്. റൂട്ട് കോഴിക്കോട്ന് - തൊട്ടില്‍പ്പാലം / കുറ്റ്യാടി ബസ് കേറി പേരാമ്പ്ര ഇറങ്ങി വിളിച്ചാ മതി.
പോസ്റ്റ് വൈറലായതോടെ നിരവധി പേർ ആശംസകൾ അറിയിച്ചും ചീത്ത വിളിച്ചും രംഗത്തെത്തിയിരുന്നു. കൂടെ നിന്നവരോടും പ്രതിഷേധം അറിയിച്ചവരോടും ഐറിഷ് തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.
നിലപാട് വ്യക്തമാക്കിയുള്ള ഐറിഷിന്റെ പ്രതികരണ പോസ്റ്റ്: