Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടുവര്‍ഷത്തിനിടെ കേരളത്തില്‍ മതം മാറ്റപ്പെട്ടത് 600 പെണ്‍കുട്ടികള്‍!

കോട്ടയം, ഈരാറ്റുപേട്ട, മലപ്പുറം, കാസര്‍കോഡ് എന്നിവടങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളാണ് മതം മാറ്റപ്പെട്ടത്

Keralites had joined terror outfit Islamic State
ന്യൂഡല്‍ഹി/തിരുവനന്തപുരം , തിങ്കള്‍, 11 ജൂലൈ 2016 (14:34 IST)
കേരളത്തിലെ വിവിധയിടങ്ങളില്‍ നിന്നായി നിരവധി പേര്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ (ഐഎസ്) എത്തിയതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ രണ്ടു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് 600 പെണ്‍കുട്ടികള്‍ മതം മാറ്റപ്പെട്ടതായി കേന്ദ്ര ഇന്റലിജിന്‍‌സ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കോട്ടയം, ഈരാറ്റുപേട്ട, മലപ്പുറം, കാസര്‍കോഡ് എന്നിവടങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളാണ് മതം മാറ്റപ്പെട്ടത്. പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലയിലാക്കുന്ന നിരവധി സംഘങ്ങള്‍ സംസ്ഥാന വ്യാപകമായി ഉണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പെണ്‍കുട്ടികളെ വശീകരിച്ച ശേഷം മതം മാറ്റുന്നതിനായി പ്രത്യേക ക്യാമ്പുകളില്‍ എത്തിക്കും. ഇങ്ങനെ പെണ്‍കുട്ടികളെ മതം മാറ്റുന്ന യുവാക്കള്‍ക്ക് ധനസഹായവും സമുദായത്തില്‍ പ്രത്യേക സ്ഥാനവും നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, കാസര്‍കോഡ് നിന്നു കാണാതായ 15 പേരില്‍ 12 പേര്‍ ടെഹ്‌റാനില്‍ എത്തിയതായി സൂചനകള്‍. പടന്നയിലെ ഡോക്‌ടര്‍ ഇജാസിന്റെ കുടുംബവും ഹഫീസുദ്ദീനുമടങ്ങുന്ന സംഘമാണ് ടെഹ്‌റാനില്‍ ഉള്ളത്. ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ഒരു ട്രാവല്‍ ഏജന്‍സിയില്‍ നിന്നാണ് ഇവര്‍ ടെഹ്‌റാനിലേക്കുള്ള യാത്രാരേഖകള്‍ ശരിയാക്കിയത്. അതേസമയം, 15 പേരില്‍ ഒരാള്‍ മുംബൈയില്‍ എന്‍ ഐ എയുടെ കസ്റ്റഡിയിലായി. തൃക്കരിപ്പൂര്‍ സ്വദേശി ഫിറോസ് ഖാന്‍ ആണ് മുംബൈയില്‍ പിടിയിലുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐഎസില്‍ ചേര്‍ന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു