Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തില്‍ ഐഎസ് സാന്നിധ്യമുണ്ടോ, പിഡിപി പിരിച്ചുവിടുമോ ? - നിലപാട് വെളിപ്പെടുത്തി മദനി രംഗത്ത്

കേരളത്തില്‍ ഐഎസ് സാന്നിധ്യമുണ്ടോ, പിഡിപി പിരിച്ചുവിടുമോ ? - നിലപാട് വെളിപ്പെടുത്തി മദനി രംഗത്ത്

Abdul nazer madani
കൊച്ചി , വ്യാഴം, 10 ഓഗസ്റ്റ് 2017 (16:28 IST)
കേരളത്തിലെ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) സാന്നിധ്യം നിറം പിടിപ്പിച്ച കഥകൾ മാത്രമാണെന്ന് പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി. സമുദായ താല്‍പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മുസ്‍ലിം ലീഗിനു ജാഗ്രതക്കുറവുണ്ടായി. സമുദായ പാർട്ടികളുടെ ഒറ്റയാൻ നിലപാടുകൾ അപകടകരമാണ്. ആശയപരമല്ല ഇത്തരം വിഭാഗീയതകളെന്നും അദ്ദേഹം പറഞ്ഞു.

സുന്നി വിഭാഗീയതകൾ ആശയപരമല്ല. ഇരു വിഭാഗങ്ങളും ഒന്നിക്കുകയാണ് വേണ്ടത്. പ്രതിസന്ധികളിൽ തനിക്കൊപ്പം നിന്നത് കോൺഗ്രസ് നേതാക്കളായിരുന്നു. ഇടതുമുന്നണിയുമായി സഖ്യത്തിലേർപ്പെട്ടത് അന്നത്തെ സാചര്യം കണക്കിലെടുത്താണ്. പിഡിപി ഒരിക്കലും പിരിച്ചുവിടില്ലെന്നും മദനി വ്യക്തമാക്കി.

ജയിൽ ജീവിതം തന്റെ കാഴ്ചപ്പാടുകൾ മാറ്റിമറിച്ചു. തിരുത്താൻ കാരണമായത് ജസ്റ്റിസ് വി ആർ കൃഷ്ണയ്യരാണെന്നും മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മദനി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബെഹ്‌റയെ കുടുക്കി ദിലീപ്, പള്‍സര്‍ സുനി വിളിച്ച വിവരം താന്‍ ഡി‌ജി‌പിയെ അറിയിച്ചിരുന്നു; ദിലീപിനെതിരായ ഗൂഢാലോചന പുറത്തുവരുമെന്ന് പി സി ജോര്‍ജ്ജ്