Webdunia - Bharat's app for daily news and videos

Install App

കനകമലയിൽ നടന്നത് മൂന്നാമത്തെ യോഗം, ഐ എസിലേക്ക് റിക്രൂട്ട് ചെയ്തത് 300 മലയാളികളെ; കോളജുകളിലും കണ്ണികൾ, കൊലചെയ്യാൻ തീരുമാനിച്ചത് ആരെയൊക്കെ? പിടിയിലായവരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഐ എസ് ബന്ധം; പിടിയിലായവരെ ചോദ്യം ചെയ്തു, പരിശീലനം നടത്തുന്നത് 300 മലയാളികളെ

Webdunia
ചൊവ്വ, 4 ഒക്‌ടോബര്‍ 2016 (11:23 IST)
ദൈവത്തിന്റെ സ്വന്തം കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ വിശ്വസിക്കാൻ കഴിയാതായിരിക്കുകയാണ്. ഇതിൽ ഏറ്റവും പുതിയ വാർത്തയാണ് ഐ എസ് സംഘടനക്ക് കേരളത്തിൽ ഘടകമുണ്ടെന്നത്. കേരളത്തിൽ നിന്നും 300 മലയാളികളെ ഐ എസ് സംഘടനയിലേക്ക് റിക്രൂട്ട് ചെയ്ത് കഴിഞ്ഞുവെന്ന് വെളിപ്പെടുത്തൽ. വിഷയവുമായി ബന്ധപ്പെട്ട് കനകമലയിൽ നിന്നും അറസ്റ്റ് ചെയ്തവർ നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
 
സംഘത്തിന് നിർദേശങ്ങൾ ലഭിച്ചിരുന്നത് ഉത്തരേന്ത്യയിൽ നിന്നുമാണ്. 30 പേരടങ്ങുന്ന പത്തു സംഘങ്ങളായിട്ട് പല സ്ഥലങ്ങ‌ളിൽ ഭീകരപ്രവർത്തനങ്ങ‌ൾ നടത്താനാണ് സംഘടനയുടെ നീക്കം. സംസ്ഥാനത്തെ ചില രാഷ്ട്രീയ നേതാക്കൾ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, ന്യായാധിപന്മാർ തുടങ്ങിയവരെ ഇല്ലാതാക്കാനായിരുന്നു ഇവരുടെ ശ്രമം. പ്രമുഖരുടെ ചിത്രങ്ങൾ പിടിയിലായവരുടെ കയ്യിൽ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചു.
 
കോളജുകളിലും കണ്ണികൾ ഉണ്ടെന്ന് ഇവർ വെളിപ്പെടുത്തി. കനകമലയിൽ നടന്ന ആസൂത്രണ യോഗം മൂന്നാമത്തേത് ആയിരുന്നെന്നും ആദ്യത്തെ രണ്ട് തവണയും ഇവർ തെരഞ്ഞെടുത്തത് കേരളാത്തിന് പുറത്തുള്ള സ്ഥലമായിരുന്നുവെന്നും വ്യക്തമായി. ടെലിഗ്രാം മുഖേനയുള്ള സന്ദേശങ്ങളാണ് എൻ ഐ എ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പൊലീസ് നിരീക്ഷണത്തിലാണ്.
 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

16കാരനെ പീഡിപ്പിച്ച ചവാ സ്വദേശിയായ 19കാരി അറസ്റ്റിൽ

പാര്‍ലമെന്റിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് തീര്‍ന്നില്ല; താന്‍ സുനിലിന്റെയും സുനില്‍ എന്റെയും വീട്ടില്‍ വന്നിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ചു; 74 കാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്

കേക്കുമായി വീട്ടില്‍ വരുമ്പോള്‍ കയറരുതെന്ന് പറയാനുള്ള സംസ്‌കാരം തനിക്കില്ല; വിഎസ് സുനില്‍കുമാറിന്റെ ആരോപണത്തില്‍ തൃശൂര്‍ മേയറുടെ മറുപടി

അടുത്ത ലേഖനം
Show comments