Webdunia - Bharat's app for daily news and videos

Install App

ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണം; മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു

ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് വെളിപ്പെടുത്തണമെന്ന് ഹൈക്കോടതി

Webdunia
ചൊവ്വ, 4 ഒക്‌ടോബര്‍ 2016 (11:17 IST)
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൃത്യമായ വിവരം നല്കണമെന്ന് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. സാമൂഹ്യപ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമി നല്കിയ പൊതുതാല്പര്യഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് തമിഴ്നാട് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
 
അതേസമയം, മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കി വാര്‍ത്താക്കുറിപ്പുകള്‍ പുറത്തു വിട്ടിട്ടുണ്ടെന്നും അതു തന്നെയാണ് യാഥാര്‍ത്ഥ്യമെന്നും സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. ഗവര്‍ണര്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ജനങ്ങളോടോ മാധ്യമങ്ങളോടോ കള്ളം പറയാന്‍ പാര്‍ട്ടിക്കോ  അപ്പോളോ ആശുപത്രിക്കോ കഴിയില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. 
 
ഗവര്‍ണറുടെ വാര്‍ത്താക്കുറിപ്പില്‍ അവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അവര്‍ ആശുപത്രിയില്‍ നിന്ന് ആരോഗ്യത്തോടെ തിരിച്ചു പോകുമെന്നും വ്യക്തമാക്കിയിരുന്നു. ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടു വാര്‍ത്താക്കുറിപ്പുകള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിരുന്നു.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

നെയ്യാറ്റിന്‍കരയില്‍ വയോധികനെ സമാധിയിരുത്തിയ സംഭവം; നാട്ടുകാര്‍ക്ക് ഇതൊന്നും മനസ്സിലാവില്ലെന്ന് മകന്‍

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 62 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം; എട്ടു പേര്‍ കൂടി കസ്റ്റഡിയില്‍

താന്‍ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും: ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

അടുത്ത ലേഖനം
Show comments