കൊച്ചിയിലെ ഫൈനല്‍; ബുക്ക് മൈഷോയിൽ ‘കൂട്ടയിടി’ - ടിക്കറ്റ് ലഭ്യമാകുന്നത് എവിടെ നിന്നെന്ന് അറിയാം
കൊമ്പന്മാരുടെ ഫൈനല്‍ കാണാം; ടിക്കറ്റ് ലഭ്യമാകുന്നത് ഇവിടെ മാത്രം
ഡൽഹി ഡൈനമോസിനെ തകർത്ത് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ പ്രവേശിച്ചതോടെ ഐഎസ്എൽ മൂന്നാം സീസൺ ഫൈനല്‍ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റു പോകുന്നു. 500, 300, 200 എന്ന നിരക്കിലാണു ടിക്കറ്റ് വിൽപ്പന നടക്കുന്നത്.
ഓൺലൈൻ സൈറ്റായ ബുക്ക് മൈഷോയിൽ നേരത്തെ ആരംഭിച്ച ടിക്കറ്റ് വിൽപ്പന ഇന്നു പുലർച്ചയോടെ അവസാനിപ്പിച്ചു. സെമിയില്‍ കേരളം വിജയിച്ചതോടെ ബുധനാഴ്‌ച രാത്രി ഓൺലൈൻ വിൽപ്പനയിൽ വൻ വർധനയാണുണ്ടായത്.
കലൂർ സ്റ്റേഡിയത്തിലെ ടിക്കറ്റ് കൌണ്ടര്‍ വഴി ടിക്കറ്റ് വിൽപ്പന ആരംഭിച്ചിട്ടുണ്ട്. ഇവിടെയും വൻതോതിൽ ആളുകൾ എത്തുന്നുണ്ട്. ഞായറാഴ്ച വൈകിട്ടാണ് കേരള ബ്ലാസ്റ്റേഴ്സും അത്‍ലറ്റികോ ഡി കൊൽക്കത്തയും തമ്മിലുള്ള ഫൈനൽ പോരാട്ടം.