ഹ്യൂം കേരളത്തിനെതിരെ ഗോൾ അടിക്കുമോ ?; ഒടുവില്‍ ആ കാര്യത്തില്‍ തീരുമാനമായി!
ഹ്യൂം നാളെ ഗോള്‍ നേടും; വെളിപ്പെടുത്തലുമായി കൊല്‍ക്കത്ത!
ഐ എസ് എല്‍ ആദ്യ സീസണില്‍ കൊമ്പന്മാരുടെ സൂപ്പര്‍ സ്‌റ്റാറായിരുന്ന ഇയാന്‍ ഹ്യൂം രണ്ടാം സീസണ്‍ മുതല്‍ അത്‌ലറ്റികോ ഡി കൊൽക്കത്തയുടെ താരമാണ്. കേരളാ ബ്ലാസ്‌റ്റേഴ്‌സിനായി ആദ്യ സീസണില്‍ കളിക്കുമ്പോള്‍ നിരവധി ഗോളുകള്‍ അദ്ദേഹം സ്വന്തമാക്കുകയും ചെയ്‌തു. എന്നാല്‍ കൊല്‍ക്കത്തയില്‍ എത്തിയ ശേഷം ബ്ലാസ്‌റ്റേഴ്‌സിനെതിരെ മാത്രമാണ് ഹ്യൂമിന് ഗോള്‍ നേടാന്‍ സാധിക്കാറ്റിരുന്നത്.
ഞായറാഴ്‌ച കൊച്ചിയില്‍ ഐഎസ്എൽ ഫൈനൽ മൽസരം അരങ്ങേറുമ്പോള്‍ കൊല്‍ക്കത്തയ്‌ക്കായി ഗോള്‍ നേടുന്നത് മലയാളികള്‍ നെഞ്ചിലേറ്റിയ ഹ്യൂമേട്ടനായിരിക്കുമെന്നാണ് അത്‌ലറ്റികോ ഡി കൊൽക്കത്ത പരിശീലകൻ ഹോസെ മൊളിനോ ഇന്ന് വ്യക്തമാക്കിയത്.
ഇന്ന് നടന്ന സംയുക്ത വാർത്താ സമ്മേളനത്തില്‍ ഹ്യൂം കേരളത്തിനെതിരെ ഗോൾ അടിച്ചിട്ടില്ലല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു മൊളിനോ. ഞായറാഴ്‌ച വൈകിട്ട് ഏഴുമണിക്കാണ് കൊച്ചിയില്‍ ഐ എസ് എല്‍ മൂന്നാം സീസണ്‍ ഫൈനല്‍.