Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓപ്പറേഷന്‍ അജയ്: ഇസ്രയേലില്‍ നിന്നും അഞ്ച് മലയാളികള്‍ കൊച്ചിയിലെത്തി

ഓപ്പറേഷന്‍ അജയ്: ഇസ്രയേലില്‍ നിന്നും അഞ്ച് മലയാളികള്‍ കൊച്ചിയിലെത്തി

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 13 ഒക്‌ടോബര്‍ 2023 (16:54 IST)
'ഓപ്പറേഷന്‍  അജയ് ' യുടെ  ഭാഗമായി  ഇസ്രയേലില്‍ നിന്നും എത്തിയ ആദ്യ സംഘത്തിലെ കേരളത്തില്‍ നിന്നുളള ഏഴു പേരില്‍ അഞ്ച് പേര്‍ നാട്ടില്‍തിരിച്ചെത്തി.   കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി അച്ചുത് എം.സി, കൊല്ലം  കിഴക്കുംഭാഗം സ്വദേശി ഗോപിക ഷിബു , മലപ്പുറം പെരിന്തല്‍ മണ്ണ  മേലാറ്റൂര്‍ സ്വദേശി ശിശിര മാമ്പറം കുന്നത്ത്   ,  മലപ്പുറം ചങ്ങാരംകുളം സ്വദേശി രാധികേഷ് രവീന്ദ്രന്‍ നായര്‍ ,  ഭാര്യ രസിത ടി.പി എന്നിവരാണ് കൊച്ചിയിലെത്തിയ ആദ്യ സംഘത്തിലുള്ളത്. കഴിഞ്ഞ ദിവസം രാത്രി ടെല്‍ അവീവില്‍ നിന്നും പ്രത്യക വിമാനത്തില്‍ തിരിച്ച ഇവര്‍ പുലര്‍ച്ചയോടെയാണ് ഡല്‍ഹിയിലെത്തിയത്. പിന്നീട് എ.ഐ 831 നമ്പര്‍ ഫ്‌ലൈറ്റില്‍ ഉച്ചകഴിഞ്ഞ് 02.30 ഓടെ കൊച്ചിയിലെത്തുകയായിരുന്നു. തിരുവനന്തപുരം സ്വദേശി ദിവ്യ റാം  പാലക്കാട് സ്വദേശി നിള നന്ദ എന്നിവര്‍ സ്വന്തം നിലയ്ക്കാണ് ഡല്‍ഹിയില്‍ നിന്നും നാട്ടിലേയ്ക്ക് എത്തിയത്. 
 
ആദ്യസംഘത്തിലെ കേരളീയരായ ഏഴുപേരും ഇസ്രായേലില്‍ ഉപരിപഠനം നടത്തുന്ന വിദ്യാര്‍ത്ഥികളാണ്. ഡല്‍ഹിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇവരില്‍ അഞ്ച് പേര്‍ക്ക് നോര്‍ക്ക കൊച്ചിയിലേയ്ക്കുളള വിമാനടിക്കറ്റുകളും ലഭ്യമാക്കി. കൊച്ചിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്ട്‌സ് എറണാകുളം സെന്റര്‍ മാനേജര്‍ രജീഷ്. കെ.ആര്‍ ന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. 
 
ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലെത്തുന്ന കേരളീയരെ സഹായിക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സ് ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ എന്‍.ആര്‍.കെ ഡവലപ്‌മെന്റ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങളിലെത്തുന്നവരെ (കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍) സഹായിക്കുന്നതിനായി നോര്‍ക്ക പ്രതിനിധികളേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.  
 
കേരളീയരെ  സ്വീകരിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും  ഡല്‍ഹി എയര്‍പോര്‍ട്ടില്‍  നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ് ഡെസ്‌ക് സജ്ജമാക്കിയിട്ടുണ്ട്. മലയാളികളെ സഹായിക്കുന്നതിനായി ന്യൂഡല്‍ഹി   കേരള ഹൗസില്‍  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ആരംഭിച്ചു.  കണ്‍ട്രോള്‍ റൂം നമ്പര്‍: 011 23747079.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗാസ സുരക്ഷാ വേലിക്ക് സമീപം ബന്ധികളാക്കിയവരെ മിന്നല്‍ ആക്രമണത്തിലൂടെ ഇസ്രായേല്‍ സൈന്യം രക്ഷപ്പെടുത്തി