Webdunia - Bharat's app for daily news and videos

Install App

ഓപ്പറേഷന്‍ അജയ്: 22 കേരളീയര്‍ കൂടി നാട്ടിലെത്തി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 18 ഒക്‌ടോബര്‍ 2023 (13:32 IST)
ഓപ്പറേഷന്‍  അജയ്‌യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നും ഒക്ടോ 17 ന് ഡല്‍ഹിയില്‍ എത്തിയ  അഞ്ചാം വിമാനത്തിലെ ഇന്ത്യന്‍ പൗരന്‍മാരില്‍ കേരളത്തില്‍ നിന്നുളള 22 പേര്‍ കൂടി നോര്‍ക്ക റൂട്ട്‌സ് മുഖേന ഇന്ന് നാട്ടില്‍ തിരിച്ചെത്തി. 14 പേര്‍ രാവിലെ 07. 40 നുളള ഇന്‍ഡിഗോ വിമാനത്തില്‍ കൊച്ചിയിലും എട്ടു പേര്‍ രാവിലെ 11. 40 നുളള വിസ്താര വിമാനത്തില്‍ തിരുവനന്തപുരത്തുമാണ് എത്തിയത്. ഇവര്‍ക്ക് ഡല്‍ഹിയില്‍ നിന്നുളള വിമാനടിക്കറ്റുകള്‍ നോര്‍ക്ക റൂട്ട്‌സ് ലഭ്യമാക്കിയിരുന്നു. കൊച്ചിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികളായ ആഷ്‌ലി വര്‍ഗ്ഗീസ്,  ആര്‍.രശ്മികാന്ത് എന്നിവരുടെയും തിരുവനന്തപുരത്തെത്തിയ സംഘത്തെ മനേജ് കുമാര്‍. എച്ച്, സുനില്‍കുമാര്‍. സി.ആര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. 
 
കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ 'ഓപ്പറേഷന്‍  അജയ് 'യുടെ ഭാഗമായി ഇതുവരെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 97 കേരളീയരാണ് ഇസ്രായേലില്‍ നിന്നും നാട്ടില്‍ തിരിച്ചത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മഞ്ജു വാര്യർ കളം മാറ്റിയോ, വിടുതലൈ 2വിന് പുറമെ മറ്റൊരു തമിഴ് സിനിമയിലും നായിക!

മഴക്കാലത്ത് ഈ അഞ്ചു പച്ചക്കറികള്‍ കഴിക്കരുത്; ബാക്ടീരിയ മൂലമുള്ള രോഗങ്ങള്‍ വരാം!

രാത്രിയില്‍ ഈ ശീലങ്ങള്‍ പിന്തുടരു, തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കാം

നെടുമുടി വേണുവിനെ കണ്‍നിറയെ കണ്ട് ആരാധകര്‍, സന്തോഷം പങ്കുവെച്ച് നടന്‍ അജു വര്‍ഗ്ഗീസ്

ഈ അഞ്ച് മൈന്‍ഡ്ഫുള്‍ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

പുതുതായി നിലവില്‍ വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ കേസ് കൊണ്ടോട്ടിയില്‍ റിപ്പോര്‍ട്ട് ചെയ്തു

ഹാത്രാസ് ദുരന്തം: മരണ സംഖ്യ 130 കടന്നതായി റിപ്പോര്‍ട്ട്

സ്റ്റേഷനില്‍ വന്ന ഊമക്കത്തില്‍ നിന്ന് തുടങ്ങിയ അന്വേഷണം, തെളിവുകള്‍ സെപ്റ്റിക് ടാങ്കില്‍ നിന്ന്; കലയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് തന്നെ !

ഉത്തര്‍പ്രദേശില്‍ ആത്മീയ നേതാവിന്റെ സംത്സംഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 107 പേര്‍ മരിച്ചു

42 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കം

അടുത്ത ലേഖനം
Show comments