Webdunia - Bharat's app for daily news and videos

Install App

ഐ.എസ്.ആർ. ഒ ചാരക്കേസ്: ലൈംഗിക താത്പര്യത്തിനു വഴങ്ങാതിരുന്നതാണ് ചാരക്കേസിൻ്റെ തുടക്കമെന്ന് സി.ബി.ഐ കുറ്റപത്രം

എ കെ ജെ അയ്യർ
ബുധന്‍, 10 ജൂലൈ 2024 (21:41 IST)
തിരുവനന്തപുരം : ഐ.എസ്.ആർ. ഒ ചാരക്കേസുമായി ബസപ്പെട്ട കുറ്റപത്രത്തിൽ എസ്.വി ജയൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ  ലൈംഗിക താത്പര്യത്തിനു മറിയം റഷീദ എന്ന മാലദ്വീപ് സ്വദേശിനി വഴണ്ടാതിരുന്നതാണ് ചാരക്കേസിൻ്റെ തുടക്കം എന്നാണ് സി.ബി.ഐ പറയുന്നത്. ഇവരെ അനധികൃതമായാണ് അറസ്റ്റ് ചെയ്തതെന്നും പിന്നീടത് മറയ്ക്കാനായി കൂടുതൽ തെറ്റായ കാര്യങ്ങൾ ചെയ്യേണ്ടി വന്നെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.
 
എസ്. വിജയൻ, സിബി മാത്യൂസ്, കെ.കെ. ജോഷ്വാ, ആർ.ബി.ശ്രീകുമാർ, പി.എസ്. ജയപ്രകാശ് എന്നിവർ ചേർന്ന് ഗൂഡാലോചന നടത്തി വ്യാജരേഖ തയ്യാറാക്കി അനധികൃത അറസ്റ്റ് നടത്തുകയും ഇരകളെ പീഡിപ്പിക്കുകയും ചെയ്തു എന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്. 
 
ഇതിനൊപ്പം മറിയം റഷീദയെ എസ്.വിജയൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നും കുറ്റപത്രത്തിൽ പറയുന്നു. പ്രതികളെ ഐ.പി.സി 120 ബി, 167, 193, 323, 330, 342, 354 വകുപ്പുകൾ പ്രകാരം പോസിക്യൂട്ട് ചെയ്യണമെന്നും കുറ്റപത്രത്തിൽ സി.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എളുപ്പപണി വേണ്ട; വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

മന്ത്രിമാര്‍ നേരിട്ടെത്തും; ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്ത് ഡിസംബറില്‍

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

അടുത്ത ലേഖനം
Show comments