ചന്ദ്രയാന്‍ മൂന്നിന്റെ കൗണ്‍ഡൗണ്‍ ശബ്ദത്തിന്റെ ഉടമയായ ശാസ്ത്രജ്ഞ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഐഎസ്ആര്‍ഓ ശാസ്ത്രജ്ഞ വലര്‍മതിയാണ് മരണപ്പെട്ടത്. ചന്ദ്രയാന്‍ മൂന്നിനായിരുന്നു ഇവര്‍ അവസാനമായി കൗണ്‍ഡൗണ്‍ പറഞ്ഞത്. ജൂലൈ 14 ശ്രീഹരിക്കോട്ടയിലെ സതീശ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു ചന്ദ്രയാന്‍ പുറപ്പെട്ടത്.
അതേസമയം ചന്ദ്രനിലിറങ്ങിയ പ്രഗ്യാന്‍ റോവന്‍ 14ദിവസത്തെ ഉറക്കത്തിലേക്ക് പോകുന്നുവെന്ന് ശനിയാഴ്ച ഐഎസ്ആര്‍ഓ അറിയിച്ചിരുന്നു. 14 ദിവസങ്ങള്‍ക്ക് ശേഷം ഇത് ഉണരുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു.