Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചാരക്കേസ്: ആന്റണിയേയും ഉമ്മന്‍ ചാണ്ടിയേയും ചോദ്യം ചെയ്യണമെന്ന് പിസി ചാക്കോ

Isro Spy Case

ശ്രീനു എസ്

, വെള്ളി, 16 ഏപ്രില്‍ 2021 (14:51 IST)
ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിക്കേണ്ടത് എ.കെ ആന്റണിയെയും ഉമ്മന്‍ ചാണ്ടിയെയും ചോദ്യം ചെയ്തുകൊണ്ടാകണമെന്ന് എന്‍സിപി നേതാവ് പിസി ചാക്കോ പറഞ്ഞു. ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു പിസി ചാക്കോ.
 
കെ കരുണാകരനോട് നേരിട്ട് എതിര്‍ക്കാന്‍ സാധിക്കാത്തതാണ് എ ഗ്രൂപ്പ് നേതാക്കളെ ഗൂഢാലോചനയിലേക്ക് നയിച്ചത്. അന്നത്തെ രാഷ്ട്രീയ നേതൃത്വത്തെയും സിബി മാത്യൂസിനെ പോലുള്ള ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാതെ സംഭവത്തിനു പിന്നിലെ സത്യം പുറത്തുകൊണ്ടുവരാനാകില്ലെന്നും പിസി ചാക്കോ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ ഇത്തവണ കാലവര്‍ഷം സാധാരണയില്‍ കൂടുതലാവാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്