ഐശ്വര്യകേരള യാത്രയില്‍ രമേശ് ചെന്നിത്തലയ്ക്ക് ഷാള്‍ അണിയിച്ച 6 പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

എ കെ ജെ അയ്യര്‍
ശനി, 13 ഫെബ്രുവരി 2021 (14:49 IST)
കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളം യാത്രയുടെ ഭാഗമായി കൊച്ചിയില്‍ എത്തിയപ്പോള്‍ രമേശ് ചെന്നിത്തലയെ ഷാള്‍ അണിയിക്കുകയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം നിന്ന് ഫോട്ടോയെടുക്കുകയും ചെയ്ത ആറു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു.
 
ചട്ടലംഘനം നടത്തി എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യം എറണാകുളം റൂറലിലെ ഉദ്യോഗസ്ഥരായ ബിജു, സില്‍ജന്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. കൊച്ചി സിറ്റി പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് സസ്പെന്‍ഷന്‍.
 
സിറ്റി ജില്ലാ ആസ്ഥാനത്തെ എ.എസ്.ഐ ജോസ് ആന്റണി, സിറ്റി കണ്‍ട്രോള്‍ റൂം എ.എസ്.ഐ ഷിബു ചെറിയാന്‍, കല്ലൂര്‍ക്കാട് എ.എസ്.ഐ ബിജു, എറണാകുളം റൂറല്‍ ഹെഡ് ക്വര്‍ട്ടേഴ്സ് ക്യാംപിലെ സി.പി.ഓ സില്‍ജന്‍, സിറ്റി ഹെഡ് ക്വര്‍ട്ടേഴ്സ് ക്യാംപിലെ സി.പി.ഓ ദിലീപ് സദാനന്ദന്‍ എന്നിവര്‍ ക്കെതിരെയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇവരെ ആറു പേരെയും ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തു.
 
ചെന്നിത്തലയുമൊത്തുള്ള ഫോട്ടോകള്‍ വന്നതിനെ തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജുവാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പോലീസുകാരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് പോലീസുകാര്‍ക്ക് വിനയായത് എന്നാണു സൂചന. അതെ സമയം ഈ പോലീസ് ഉദ്യോഗസ്ഥരെല്ലാം തന്നെ പോലീസ് അസോസിയേഷന്‍ മുന്‍ ഭാരവാഹികളാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments