സ്പ്രിംഗ്‌ളർ വിഷയവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വിശദീകരണവുമായി ഐടി സെക്രട്ടറി എം ശിവശങ്കർ. സ്വന്തം വിവേചനാധികാരം ഉപയോഗിച്ചാണ് സ്പ്രിംഗ്‌ളർ സേവനം തിരഞ്ഞെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തതെന്നും ഇതുമായി ബന്ധപ്പെട്ട് നിയമ വകുപ്പിൽ നിന്നും ഉപദേശം തേടിയില്ലെന്നും ഐടി സെക്രട്ടറി വ്യക്തമാക്കി.
സേവനം സൗജന്യമാണെന്ന് ഉറപ്പു വരുത്തിയിരുന്നു. സുരക്ഷാ പ്രശ്‌നമില്ലെന്ന് വ്യക്തമായി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമ വകുപ്പിന്റെ സേവനം തേടണമെന്ന് തോന്നിയില്ല.വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു ടെക്‌നോളജിക്കല്‍ പ്ലാറ്റ്‌ഫോം വേണമെന്ന് തീരുമാനമുണ്ടായിരുന്നു. ആ പ്ലാറ്റ്‌ഫോം ഏതാണെന്ന് തീരുമാനിച്ചതും ഒപ്പിട്ടതും തന്റെ തീരുമാനമാണെന്നും ഈ വിഷയത്തിൽ മറ്റാരും കൈകടത്തിയിട്ടില്ലെന്നും വിഷയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ഐടി സെക്രട്ടറി പറഞ്ഞു.
രേഖകളില്‍ കൃത്രിമത്വം വന്നുവെന്ന ആരോപണങ്ങളെ അദ്ദേഹം തള്ളി. തന്റെ തീരുമാനങ്ങളില്‍ തെറ്റുണ്ടെങ്കില്‍ വിമർശനങ്ങൾ കണക്കിലെടുത്ത് പുനപരിശോധിക്കുമെന്നും ഐടി സെക്രട്ടറി പറഞ്ഞു.